ആദ്യ ദിനം 5.3 കോടി രൂപ കളക്ഷൻ നേടി "കായംകുളം കൊച്ചുണ്ണിയ്ക്ക് " റിക്കാർഡ് നേട്ടം.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എറ്റവും ചെലവേറിയ ചിത്രമായ   " കായംകുളം കൊച്ചുണ്ണി " ഒക്ടോബർ പതിനൊന്നിനാണ്  റിലീസ് ചെയ്തത്. 

ആദ്യ ദിനം 5.3 കോടി രൂപ കളക്ഷൻ നേടിയതായി സിനിമയുടെ നിർമ്മാതാക്കളായ ഗോകുലം മൂവിസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 364 തീയേറ്ററുകളിൽ നിന്നായി 1700 പ്രദർശനങ്ങളാണ് ആദ്യ ദിവസം നടന്നത്. ഒരു നിവിൻപോളി  സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്. മോഹൻലാലിന്റെ സാന്നിദ്ധ്യമാണ് സിനിമയുടെ ഹൈലൈറ്റ്. 
 
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കരപക്കിയായി വേഷമിടുന്നു. പ്രിയാ ആനന്ദ്, ബാബു ആന്റണി ,സണ്ണി വെയ്ൻ ,സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ ,സുദേവ്, ജൂഡ് ആന്തണി ജോസഫ്, മണികണ്ഠൻ ആചാരി, പത്മരാജൻ രതീഷ്, മുകുന്ദൻ ,മാമുക്കോയ , സുനിൽ സുഖദ ,സാദ്ദീഖ് ,ഇടവേള ബാബു, അനീഷ് ജി. മേനോൻ, അമിത് ചക്കാലയ്ക്കൽ ,റൊമഞ്ച് ,എം. എസ്. ഭാസ്കർ , വിഷ്ണു പ്രകാശ്, വിജയൻ കാരന്തൂർ ,സുദീൽ  കുമാർ , പ്രിയങ്ക ,അശ്വിനി ,സുസ്മിത റായ്, തെസ്‌നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 

ബോബി - സഞ്‌ജയ് തിരക്കഥയും,  ബിനോദ് പ്രദാൻ ഛായാഗ്രഹണവും, റഫീഖ് അഹമ്മദ് , ഷോബിൻ കണങ്ങാട്ട് ഗാന രചനയും, ഗോപി സുന്ദർ സംഗീതവും, ശ്രീകർ പ്രസാദ് എഡിറ്റിംഗും രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.