" ഡാകിനി " ഒക്ടോബർ 18ന് തീയേറ്ററുകളിൽ എത്തും.

കഥയിലും, അവതരണത്തിലും പുതുമ നിലനിർത്തി രാഹുൽ രാജേന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഡാകിനി " .അമ്മ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയരായ നാല് നടിമാരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പളനി വൽസൻ ,സേതുലക്ഷ്മി , സരസ ബാലുശ്ശേരി ,സാവിത്രി ശ്രീധരൻ ,അജു വർഗ്ഗീസ് ,ചെമ്പൻ വിനോദ് ജോസ് ,അലൻസിയർ ലേ ലോപ്പസ് , ഇന്ദ്രൻസ്, സൈജു  കുറുപ്പ്, മമിത ,ഉണ്ണി നായർ, രഞ്ജിത്ത് ,ബേബി ,മേരി എന്നിവരാണ് പ്രധാന താരങ്ങൾ. 

ഹരി നാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. യൂണിവേഴ്സൽ സിനിമാസ് ആന്റ് ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ ബി. രാകേഷ്, സന്ധീപ് സേനൻ ,അനീഷ് എം. തോമസ് എന്നിവരാണ് " ഡാകിനി " നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.