" WHO" - ഒക്ടോബർ 25 ന് തീയേറ്ററുകളിൽ . സംവിധായകൻ അജയ് ദേവലോകയ്ക്ക് പറയാനുള്ളത്.



1,  WHO ന്റെ റിലീസ് date fix ആയിട്ടുണ്ട്.  കേരളത്തിനു പുറത്ത് തീയറ്ററുകളിൽ ഒക്ടോബർ 25നും,  കേരളത്തിൽ തെരഞ്ഞെടുത്ത ഡോൾബി അറ്റ്മോസ് തീയറ്ററുകളിൽ ഒക്ടോബർ 26 നും, ആണ് റിലീസ്. G. C. C റിലീസ് ഒക്ടോബർ 26 നു തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.  നവംബറിൽ  ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും. ഇതിപ്പോൾ പറഞ്ഞത് - പബ്ലിസിറ്റിക്ക് മുടക്കാനുള്ള കാശ് കൂടി സിനിമയുടെ ക്വാളിറ്റിയിൽ ഇൻവെസ്റ്റ്‌ ചെയ്തതുകൊണ്ടും,  ബുദ്ധിജിവി സിനിമാക്കാരുടെ കോക്കസുകളിൽ ഒന്നിലും മെമ്പർഷിപ് ഇല്ലാത്തതു കൊണ്ടും നമ്മുടെ പടം നമ്മൾ തന്നെ പ്രൊമോട്ട് ചെയ്യേണ്ട അവസ്ഥയാണ്.  (സിനിമയോടുള്ള സ്നേഹം കൊണ്ട് ട്രോളും പോസ്റ്റും ഒക്കെ ഇടുന്ന കൂട്ടുകാരോട് സ്നേഹം )

2, നമ്മുടെ ചിത്രത്തിന്റെ റൈറ്റ്സ് ഒരു ലാറ്റിൻ അമേരിക്കൻ കമ്പനി സ്വന്തമാക്കി.  ഒരു മലയാളം ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു തുകയ്ക്ക് കരാർ ഒപ്പ് വച്ചു. 

3, സിനിമ കേരളത്തിൽ ഏറ്റവും മികച്ച ശബ്ദ ദൃശ്യ സംവിധാനങ്ങൾ ഉള്ള തീയറ്ററുകളിൽ തന്നെയാണ് എത്തിക്കുക.  ആദ്യമായി സിനിമയുമായി വരുന്ന ഒരാളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്. അതും സ്ഥിരം മസാലകൾ ഇല്ലാതെ വേറിട്ട വഴിയിലെ നിർമ്മാണം.ഇത്രയും റിസ്ക് എടുത്തു തീയറ്ററിൽ സിനിമ എത്തിക്കുന്നത് സിനിമ എന്ന തീയറ്ററിക്കൽ അനുഭവം നിങ്ങൾക്ക് നഷ്ടപ്പെടരുത് എന്ന ഒറ്റ ലക്ഷ്യത്തിൽ ആണ്. (സാധാരണ ഗവണ്മെന്റിന്റെ കൈരളി, ശ്രീ തീയറ്ററിൽ ഓരോ ഷോ വീതം കളിച്ചു "റിലീസ് ആയി" എന്ന് അറിയിച്ചു പോകേണ്ടുന്ന സിനിമകളുടെ വിധി വരേണ്ടതാണ് ഇതിനും, അത്യാവശ്യം നല്ല റിസ്ക് എടുത്തു തന്നെ ആണ് തീയറ്ററിൽ എത്തിക്കുന്നത് ) പറഞ്ഞു വന്നത് - പിന്നീട് ടോറന്റ് വന്നിട്ട്,  "അയ്യോ തീയറ്ററിൽ കണ്ടില്ലല്ലോ" എന്ന പതിവ് രോദനം കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്.


ഇനി നാലാമത്തെ കാര്യം.... അതൊരു ഹിമാലയൻ സർപ്രൈസ്‌ ആണ്.  പിന്നെ പറയാം.

അജയ് ദേവലോക.

No comments:

Powered by Blogger.