റിവഞ്ച് ത്രില്ലർ സിനിമയാണ് " ലില്ലി " .

 പുരുഷൻമാരുടെ പ്രതികാര കഥകൾ കേട്ട് നിന്നിടത്തു നിന്ന് "  ലില്ലി  " ആരംഭിക്കുകയാണ് . അതിജീവനത്തിന്റെ വഴികൾ കാട്ടി ലില്ലി അവസാനിക്കുന്നില്ല , തുടരും എന്നാണ് സിനിമ പായുന്നത് .

 രചനയും ,സംവിധാനവും നിർവ്വഹിക്കുന്നത് പ്രശോഭ് വിജയനാണ് .
 സംയുക്ത മോനോൻ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം കൂടിയാണിത്. ആര്യൻ കൃഷ്ണ മോനോൻ , കണ്ണൻ നായർ, ഡനീഷ് ആനന്ദ് , സജിൻ ചെറുകായിൽ ,കെവിൻ ജോസ്, നവജീത്ത് നാരായൻ, നിതിഷ് രമേഷ്, കുമാരി ശ്വേത സുമേഷ്, അർച്ചന വാസുദേവ് ,അതുല്യ നായർ, മാസ്റ്റർ മത്തായി രഞ്ജിത്ത് ,ജയശങ്കർ രാമസ്വാമി ,സൂരജ് രാമകൃഷ്ണൻ എന്നിവർ ലില്ലിയിൽ അഭിനയിക്കുന്നു. 

സുഷീൻ ശ്യാം സംഗീതവും, ശ്രീരാജ് രവീന്ദ്രൻ  ഛായാഗ്രഹണവും ,അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. E4 എക്സ്പീരിമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മെഹ്ത്തയും, സി.വി. സാരഥിയും ചേർന്നാണ് " ലില്ലി " നിർമ്മിക്കുന്നത് .

സംയുക്ത മേനോന്റെ അഭിനയം തന്നെയാണ് ലില്ലിയുടെ ഹൈലൈറ്റ്. പുതുമുഖങ്ങൾ മിക്കവരും  ഭംഗിയായി അഭിനയിച്ചിട്ടുണ്ട് . അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് മികച്ചതായി . പ്രശോഭ് വിജയന്റെ സംവിധാനം ശ്രദ്ധിക്കപ്പെട്ടു. ഹൊറർ ഫിലിമല്ല ഇത്. " ലില്ലി " ഒരു ത്രില്ലർ മൂവി ഗണത്തിൽ ഉൾപ്പെടുത്താം. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന പ്രേക്ഷകർ "ലില്ലിയെ " സ്വികരിക്കും. 

റേറ്റിംഗ് - 3/5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.