" കായംകുളം കൊച്ചുണ്ണി " ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യും.

നിവിൻ പോളി  കായംകുളം കൊച്ചുണ്ണിയായും, മോഹൻലാൽ ഇത്തിക്കര പക്കിയായും വേഷമിടുന്നു കായംകുളം കൊച്ചുണ്ണിയിൽ . പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പണക്കാരിൽ നിന്ന് സമ്പത്ത് മോഷ്ടിച്ച് പാവപ്പെട്ടവർക്ക് കൊടുക്കുകയായിരുന്നു കായംകുളം കൊച്ചുണ്ണി. പ്രിയ ആനന്ദ് ജാനകിയായും, പ്രിയങ്ക തിമേഷ് സുഹറായായും, സണ്ണി വെയ്ൻ കേശവനായും ,ബാബു ആന്റണി തങ്ങളായും, ഷൈൻ ടോം ചാക്കോ കൊച്ചു പിള്ളയായും വേഷമിടുന്നു.

മണികണ്ഠൻ ആർ. ആചാരി, തെസ്നി ഖാൻ , സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, സുദേവ് നായർ, അശ്വനി ചന്ദ്രശേഖർ ,നോറൊ ഫത്തേഫി   എന്നിവരും ഈ സിനിമയിൽ അഭിനയിക്കന്നു.

റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. 45 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ബിനോദ് പ്രദാൻ ക്യാമറയും,      ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, തിരക്കഥയും സംഭാഷണവും ബോബി - സഞ്ജയും നിർവ്വഹിക്കുന്നു.

 ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി.

No comments:

Powered by Blogger.