ക്യാപ്റ്റൻ രാജുവിനെ ജന്മനാടായ പത്തനംതിട്ടയിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും , സംവിധായകനുമായ ക്യാപ്റ്റൻ രാജുവിനെ ജന്മനാടായ പത്തനംതിട്ടയിൽ അനുസ്മരിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പത്തനംതിട്ട ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രിയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ,ജനപ്രതിനിധികളും പങ്കെടുത്തു. 

ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത             " മിസ്റ്റർ പവനായി 99.99 " - ന്റെ  പ്രൊഡ്യൂസർ പി.വി. ഏബ്രഹാം             പുല്ലംപ്പള്ളിൽ അനുസ്മരണം നടത്തി.സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ,  മോൺസിഞ്ഞോർ ജോൺ തുണ്ടിയത്ത്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏലിസബേത്ത് അബു , നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ,  ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം റെജി മാത്യൂ മൈലപ്രാ ,രജനി പ്രദീപ്, ഡോ. വർഗ്ഗീസ്പേരയിൽ, മാത്യൂ വീരപ്പളളി, രാജു നെടുവംപുറം .     പി.   സക്കീർശാന്തി, സാമുവേൽ കിഴക്കുപുറം ,കോന്നിയൂർ രാധാകൃഷ്ണൻ ,കെ.ഐ. ജോസഫ്, ടി.എ. പാലമൂട്, താജ് പത്തനംതിട്ട ,രാജൻ അനശ്വര, അഡ്വ. വർഗ്ഗീസ് മുളയ്ക്കൽ, മനോജ്  മാധവശ്ശേരിയിൽ, മുരളി ഓഡിയോ പാർക്ക്, കെ.സി. റെജി, സന്തോഷ് ശ്രീരാഗം, പ്രശാന്ത് ശ്രീധർ, ജോമോൻ കുര്യന്റയത്ത്, ജോജു ജോർജ്ജ് തോമസ്, അനിൽ കുഴിപതാലിൽ, ബിനു കെ.എൻ. ,ജയരാജ് ഡി. ,വിഷ്ണുനാഥ് എന്നിവർ  അനുസ്മരണ പ്രസംഗങ്ങൾ നടത്തി. 
 സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ  അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

No comments:

Powered by Blogger.