മണിരത്നത്തിന്റെ മനോഹരമായ കഥപറച്ചിലുമായി " ചെക്ക ചിവന്ത വാനം " ഹിറ്റിലേക്ക് .

മണിരത്നം സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് ചെക്ക ചിവന്ത വാനം. വിജയ് സേതുപതി , അരവിന്ദ് സ്വാമി, അരുൺ വിജയ്, ചിലമ്പുരസൻ , ജോതിക ,അതിഥി റാവു ഹൈദ്രരി , ഐശ്വര്യ രാജേഷ്, ഡയാനാ ഇരുപ്പാ ,            പ്രകാശ് രാജ് , ജയസുധ, ത്യാഗരാജൻ, മൺസൂർ അലി ഖാൻ , അപ്പാനി ശരത്, ആർ.ജെ , സിന്ധു, ഗൗതം സുന്ദരരാജൻ ,ജോർജ് വിജയ് നെൽസൻ, ശിവ അനന്ത്  തുടങ്ങിയവർ അഭിനയിക്കുന്നു. 

മണിരത്നം ,ശിവ അനന്ത്  എന്നിവർ രചനയും, ഏ .ആർ . റഹ്മാൻ സംഗീതവും, സന്തോഷ് ശിവൻ ക്യാമറയും ,ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും ദിലീപ് സുബ്ബരായൻ ആക്ഷനും ,എസ്‌. ശിവകുമാർ ,ആനന്ദ് കൃഷ്ണമൂർത്തി എന്നിവർ കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസിന്റെ ബാനറിൽ  മണിരത്‌നം, ഏ. സുബ്ബാസ്കരൻ എന്നിവരാണ്  നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് .

വിജയ് സേതുപതിയുടെ ശബ്ദത്തിലുള്ള ആമുഖ വിതരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ ലീഡർ സേനാപതിയുടെയും മൂന്ന് മക്കളുടെയും കഥയാണ് "ചെക്ക ചിവന്ത വാനം''. 

സേനാപതിയ്ക്ക് ശേഷം ലീഡർ പദവി ആര് എറ്റെടുക്കുമെന്നാണ് മക്കളും , എതിരാളികളും ചിന്തിക്കുന്നത്? ഭാര്യയുമായി അബലത്തിൽ പോയി വരുന്ന വഴി സേനാപതി ആക്രമിക്കപ്പെടുന്നു .പോലീസ് വേഷത്തിൽ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സേനാപതിയുടെ എതിരാളിയായ ചിന്നപ്പദാസിനെയാണ് എല്ലാവരും സംശയിക്കുന്നത്. എന്നാൽ സേനാപതിയുടെ മൂന്ന് മക്കളിൽ ഒരാളാണ് ആ വധശ്രമത്തിന് പിന്നിലെന്ന് തിരിച്ചറിയുന്നതതോടെയാണ് കഥ വഴിത്തിരിവാകുന്നത്.
പണത്തിനും പദവിക്കും പ്രധാന്യം നൽകുന്ന കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. 

പാട്ടുകൾ കഥയൊടൊപ്പം സഞ്ചരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. എ.ആർ .റഹ്മാന്റെ സംഗീതം ശ്രദ്ധേയമായി. സന്തോഷ് ശിവന്റെ ഛായാഗ്രഹണമാണ് മുഖ്യ ആകർഷണം. വിജയ് സേതുപതിയുടെയും, ചിമ്പുവിന്റെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ്.


റേറ്റിംഗ് - 3.5 / 5 .
spc.

No comments:

Powered by Blogger.