"രാമലീല റിലീസ് ചെയ്തിട്ട് ഇന്ന് ( സെപ്റ്റംബർ 28) ഒരു വർഷം . അരുൺ ഗോപിയ്ക്ക് പറയാനുള്ളത്.

" കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം. കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലി പൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് " രാമലീല"  എന്ന കന്നി ചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം ..... .പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല. സ്വപ്നതുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു. .... നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം , " രാമലീല " കാണരുതെന്ന് വിളിച്ചു കൂവിയ  ചാനലുകൾക്കു ,തല്ലി പൊളിക്കാൻ ആക്രോശിച്ചവർക്കു ,ബഹിഷ്കരിക്കാൻ  നിർബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം. മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് " .

സ്നേഹപൂർവ്വം ,

അരുൺ ഗോപി. 


No comments:

Powered by Blogger.