" റെഡ് ഗ്രീൻ ബ്യൂ" ഷൂട്ടിംഗ് പുരോഗമിക്കുന്നു.

സ്വന്തം അഭിപ്രായങ്ങൾ സമൂഹത്തോട് തുറന്ന് പറയുമ്പോൾ വേട്ടയാടപ്പെടുന്നവരുടെ കഥയാണ് " റെഡ് ഗ്രീൻ ബ്ലൂ " വിലുടെ നവാഗതനായ രാഹുൽ രാജ് പറയുന്നത്. 

ഭാനു എന്ന കവയത്രിയിലുടെയാണ് സിനിമ വികസിപ്പിക്കുന്നത്. അവരുടെ കവിതകളും മറ്റ് എഴുത്തുകളും ഉന്നതരുടെ പേടി സ്വപ്നമാകുമ്പോൾ അവരുടെ ജീവിതം അപകടത്തിലാവുന്നതാണ് സിനിമയുടെ പ്രമേയം. നമ്മുടെ രാജ്യം കണ്ട സൈബർ ആക്രമണങ്ങൾ എഴുത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കോർത്തിണക്കിയ ചിത്രമാണ്  " റെഡ് ഗ്രീൻ ബ്ലൂ " .

ബിനു ദേവ് , സജേഷ് നമ്പ്യാർ, ഋതുമന്ത്ര, ജോൺ ഡാനിയേൽ എന്നിവർ അഭിനയിക്കുന്നു. നവരംഗ് സ്ക്രിൻസിനു വേണ്ടി നടനും നിർമ്മാതാവുമായ ബിനു ദേവാണ് സിനിമ നിർമ്മിക്കുന്നത്. വരുൺ ഷാജിയാണ്  ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

No comments:

Powered by Blogger.