ഒരു കുട്ടനാടൻ ബ്ലോഗും, പടയോട്ടവും നാളെ തീയേറ്ററുകളിൽ എത്തും.

ഓണത്തിന് റിലിസിംഗിനായി തീരുമാനിച്ചിരുന്ന ചിത്രങ്ങൾ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ റിലിസ് മാറ്റിവെച്ചിരുന്നു. സെപ്റ്റംബർ      14 ന്  " ഒരു കുട്ടനാടൻ ബ്ലോഗും " -                 " പടയോട്ടവും" തീയേറ്ററുകളിൽ എത്തും. 
ബ്ലോഗ് എഴുത്തുകാരനായ ഹരിയെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രമാണ് " ഒരു കുട്ടനാടൻ ബ്ലോഗ് " .  തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിനിത് ശ്രീനിവാസൻ അതിഥിതാരമായി എത്തുന്നു. നടൻ ഉണ്ണി മുകുന്ദൻ സഹ സംവിധായകനായും പ്രവർത്തിക്കുന്നു. ഷംന കാസിം,          റോയ് ലക്ഷ്മി, അനു സിത്താര , ദീപ്തി സതി , സിദ്ദീഖ് ,നെടുമുടി വേണു, സുരാജ് വെഞ്ഞാറംമൂട്  ,സഞ്ജു ശിവറാം, ഗ്രിഗറി, സംവിധായകൻ ജൂഡ് ആന്റണി എന്നിവരും അഭിനയിക്കുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 

തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് വരെയുള്ള ചെങ്കൽ രഘുവിന്റെയും കൂട്ടുകാരുടെയും യാത്രയാണ്                          " പടയോട്ടം'' പറയുന്നത് .നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്നത്. അനു സിത്താര , സംവിധായകൻ ദീലിഷ് പോത്തൻ ,സൈജു കുറുപ്പ് , ഹരീഷ് കണാരൻ , ഐമ സെബാസ്റ്റ്യൻ ,അലൻസിയർ ലേ ലോപ്പസ്, സുരേഷ് കൃഷ്ണ, സേതുലക്ഷ്മി, സുധി കോപ്പ , മിഥുൻ രമേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.