" വാരിക്കുഴിയിലെ കൊലപാതകം " ഒക്ടോബർ 26 ന് റിലിസ് ചെയ്യും.

നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് " വാരിക്കുഴിയിലെ കൊലപാതകം " .നവാഗതനായ രാജേഷ് മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം .

അമിത് ചക്കാലക്കൽ, ഷമ്മി തിലകൻ, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നു. നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ        മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടിറ്റീവ് നോവലാണ് " വാരിക്കുഴിയിലെ കൊലപാതകം".  തന്റെ      ഡിക്ടിറ്റീവ്  നോവൽ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച്കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വർഷങ്ങൾക്ക് ശേഷം പൂർണ്ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്ക് ഉണ്ട്. 

ടെയ്ക് വൺ എന്റർടൈമെന്റ്സ് ബാനറിൽ ഷിബു ദേവദത്ത് ,സുജീഷ് കൊളോത്തൊടി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. മെജോ ജോസഫ് സംഗീതം നിർവ്വഹിക്കുന്നു . എം.എം. കീരവാണി ,ശ്രേയ ഘോഷാൽ ,വൈഷ്ണവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

No comments:

Powered by Blogger.