My Story പ്രണയ ചിത്രം.


പൃഥിരാജ് സുകുമാരൻ, പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത യായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി.

" അഭിനയത്തിലെ ഡ്രാമ ജീവിതത്തിൽ കാണിക്കുന്ന ഏക നടനും, നടിയും നമ്മളായിരിക്കും " എന്ന് ജയ്യും ,താരയും  സംസാരിക്കുബോൾ പറയുന്ന സംഭാഷണമാണ്. അവരുടെ ജീവിതത്തിലെ നിലപാടുകളുമായി ഇതിന് ബന്ധമുണ്ട്. ജയ് (പൃഥിരാജ് )  എന്ന പുതുമുഖ നായകനും, താര ( പാർവ്വതി) എന്ന  താരമൂല്യമുള്ള സൂപ്പർ നായികയും ആണ് ഇവർ. വില്യം ( മനോജ് കെ. ജയൻ)  സംവിധാനം ചെയ്യുന്ന അനുയാത്ര എന്ന സിനിമയുടെ ഷൂട്ടിംഗിനായി പോർച്ചുഗലിലേക്ക് പോകുന്നു. ലിസ്ബണിലെ മുതലാളിയായ ഡേവിഡ്  ( റോജർ നാരായൺ)  ആണ് സിനിമയുടെ പ്രൊഡ്യൂസർ . അവിടെ വെച്ച് ജയ്യുടെയും, താരയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മൈ സ്റ്റോറി പറയുന്നത്.


സംവിധായകൻ ഭദ്രൻ മാട്ടേൽ, നാസർ,  ഗണേഷ് വെങ്കിട്ടരാമൻ, മണിയൻപിള്ള രാജു ,നന്ദു, അരുൺ വി. നായർ ,സോന എന്നിവരും അഭിനയിക്കുന്നു.


റോഷ്നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിനകർ ഓ.വി യും , റോഷ്‌നി ദിനകറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ക്യാമറ - ഡുഡ്ലി , വിനോദ് പെരുമാൾ . തിരക്കഥ. സംഭാഷണം - ശങ്കർ രാമകൃഷ്ണൻ, ഗാനരചന - ഹരി നാരായണൻ ,സംഗീതം - ഷാൻ റഹ്മാൻ .


കന്നഡ, തെലുങ്ക്, തമിഴ് എന്നീ സിനിമകളിൽ കഴിഞ്ഞ പതിനാല് വർഷങ്ങളായി കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു വരുന്ന      റോഷ്‌നി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 18 കോടി രൂപ മുതൽ മുടക്കിയാണ് മൈ സ്‌റ്റോറി നിർമ്മിച്ചിട്ടുള്ളത്.


ദേശീയ പുരസ്കാര ജേതാക്കളായ ബോസ്കോയും, കെയ്സറുമാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.      ബാജ്റാവു മസ്താനിയിലുടെ ശ്രദ്ധേയനായ ബിശ്വദിപ് ചാറ്റർജിയാണ് സൗണ്ട് ഡിസൈനർ .



അവതരണ മികവും, പുതുമയുള്ള ലോക്കേഷനുകളും ക്യാമറ വർക്കും നന്നായിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വതയും വൈകാരികതയും തന്നെയാണ് പൃഥിരാജിന്റെ കഥാപാത്രമായ ജയ് യുടെത്.  പാർവ്വതി താരയായും, ഹിമയായും തിളങ്ങി.

റേറ്റിംഗ് - 3/5 .                                   
സലിം പി. ചാക്കോ

No comments:

Powered by Blogger.