റോഷ്‌നി ദിനകറിന്റെ my Story ജൂലൈ ആറിന് തീയേറ്ററുകളിൽ എത്തും. .


പൃഥിരാജ് സുകുമാരൻ, പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത യായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി.

കന്നഡ, തെലുങ്ക്, തമിഴ് എന്നീ സിനിമകളിൽ കഴിഞ്ഞ പതിനാല് വർഷങ്ങളായി കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു വരുന്ന റോഷ്നി ദിനകറിന്റെ ആദ്യമലയാള ചിത്രമാണ് മൈ സ്റ്റോറി . മനോജ് കെ. ജയൻ, ഗണേഷ് വെങ്കിട്ടരാമൻ, മണിയൻ പിള്ള രാജൂ, നാസർ, നന്ദു, അരുൺ വി. നായർ, സോന എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

റോഷ്നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിനകർ ഓ.വി യും , റോഷ്‌നി ദിനകറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ക്യാമറ - ഡുഡ്ലി , വിനോദ് പെരുമാൾ . തിരക്കഥ. സംഭാഷണം - ശങ്കർ രാമകൃഷ്ണൻ, ഗാനരചന - ഹരി നാരായണൻ ,സംഗീതം - ഷാൻ റഹ്മാൻ .

1995, 2017 എന്നീ രണ്ടു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ പ്രണയ യാത്രാനുഭവങ്ങൾ മനോഹരമായി ദൃശ്യവൽകരിക്കുന്ന ' മൈ     സ്റ്റോറി 'ഭൂരിഭാഗവും യൂറോപ്യൻ രാജ്യമായ പോർച്ചുഗലിലാണ് ചിത്രീകരിച്ചത്.

No comments:

Powered by Blogger.