ആർ. എൽ. വി രാമകൃഷ്ണൻ നായകനാകുന്ന തീറ്റ റപ്പായി ജൂലൈ ആറിന് റിലിസ് ചെയ്യും .


പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നായകനാകുന്ന ചിത്രമാണ് തീറ്റ റപ്പായി. സോണിയ അഗർവാളാണ് നായിക. വിനു രാമകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന          ചിത്രമാണിത്. ഹരീഷ് പേരടി, തമിഴ് നടൻ ഗഞ്ചാ കറുപ്പ് , പത്മരാജ് രതീഷ്, സായ്കുമാർ, ശശി കലിംഗ, ശിവജി ഗുരുവായൂർ, മൻരാജ്, വിനു ,അനിരുദ്ധ് സുധി കൊല്ലം, ഐശ്വര്യ പ്രഗതി ,കെ.പി. എ.സി ലളിത, വൽസല മേനോൻ, അംബിക മോഹൻ, കുളപ്പുള്ളി ലീല എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.


കെ.ബി.എം ക്രിയേഷൻസിന്റെ ബാനറിൽ വിക്രമൻ സ്വാമിയാണ് തീറ്റ റപ്പായി നിർമ്മിക്കുന്നത്. തിരക്കഥ ,സംഭാഷണം - സി.എ. സജീവൻ, വിനു രാമകൃഷ്ണൻ. ക്യാമറ - അജയൻ വിൻസെന്റ് ,ഗാനരചന - സന്തോഷ് വർമ്മ , സംഗീതം - അൻവർ അമൽ, എഡിറ്റർ - രതീഷ് .

No comments:

Powered by Blogger.