അബ്രഹാമിന്റെ സന്തതികൾ ഹിറ്റിലേക്ക് . ഷാജി പാടൂരിന്റെ മികച്ച സംവിധാനം .



മമ്മൂട്ടി ഡെറിക് ഏബ്രാഹാം എന്ന പോലിസ് ഓഫീസറായി അഭിനയിക്കുന്നു. ഇരുപത് വർഷം സഹസംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡെറിക് ഏബ്രഹാമിന്റെ ജീവിതത്തിലെ വ്യതസ്തങ്ങളായ മുഖങ്ങളാണ് സിനിമ പറയുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് മമ്മൂട്ടിയുടെ വേഷം. കഥയും, തിരക്കഥയും മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും വ്യതസ്ത പുലർത്തുന്നു.

ആൻസൻ പോൾ മുഖ്യവേഷത്തിൽ തിളങ്ങി. തരൂഷി, കനിഹ, സിദ്ദീഖ് ,രഞ്ജിപണിക്കർ ,  സംവിധായകൻ ശ്യാമപ്രസാദ് ,സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ,  മക്ബൂൽ സൽമാൻ,                       സോഹൻ സിനുലാൽ, ഐ.എം വിജയൻ, സ്ഫടികം ജോർജ്ജ്‌ ,വി.കെ. ബൈജു  എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ - ഹനീഫ് അദേനി, ഗാനരചന - റഫീഖ് അഹമ്മദ് ,സംഗീതം - ഗോപി സുന്ദർ ,ക്യാമറ - ആൽബി, എഡിറ്റിംഗ് - മഹേഷ് നാരായണൻ .റ്റി.എൽ. ജോർജ്ജും, ജോബി ജോർജ്ജും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.


മികച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . ഇരുപത് വർഷമായി സഹസംവിധായകനായി പ്രവർത്തിക്കുന്ന ഷാജി പാടൂർ തന്റെ അനുഭവസമ്പത്ത് ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചു . സഹോദരൻമാരുടെ സ്നേഹ ബന്ധത്തിന്റെ അടിത്തറ വലുതാണെന്ന് തെളിയിക്കാനും ശ്രമിച്ചിട്ടുണ്ട്. ബൈബിളിലെ പല വാചകങ്ങളും ഉദ്ധരിച്ച് ഡയലോഗുകൾ പഞ്ച് വരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഹനീഫ് അദേനിയുടെ തിരക്കഥയും, ആൽബിയുടെ ക്യാമറ വർക്കും മികച്ച് നിൽക്കുന്നു.

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്.  ആദ്യ ദിവസ കളക്ഷൻ തന്നെ അതിന് ഉദാഹരണമാണ്. നല്ല ഒരു അക്ഷൻ ത്രില്ലർ മൂവി കുടിയാണ് അബ്രഹാമിന്റെ സന്തതികൾ .                   

റേറ്റിംഗ് - 3.5 / 5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.