നടനും സംവിധായകനുമായ കൊല്ലം അജിത്തിന് പ്രണാമം.


ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത്ത് (56) നിര്യാതനായി. എറണാകുളം മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം.  അഞ്ഞുറോളം ചിത്രങ്ങളിൽ ചെറുതും വലതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പകൽ പോലെ, കോളിംഗ് ബെൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

 1984-ൽ പി.പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1989 ൽ അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചെങ്കിലും പിന്നിട് വില്ലൻ വേഷങ്ങളിൽ ഒതുങ്ങുകയായിരുന്നു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. മക്കൾ - ശ്രീക്കുട്ടി, ശ്രീഹരി .

പ്രിയ കൊല്ലം അജിത്തിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ .

No comments:

Powered by Blogger.