അബേനി ആദിയുടെ പന്തിന്റെ ഓഡിയോ റിലീസ് ഏപ്രിൽ 26ന് .


അബേനി ആദിയുടെ പന്തിന്റെ ഓഡിയോ റിലീസ് ഏപ്രിൽ 26 വ്യാഴയാഴ്ച വൈകിട്ട് 5 മണിക്ക് ചങ്ങരംകുളം ഗ്യാലക്സി കൺവൻഷൻ സെന്ററിൽ നടക്കും. 2016ലെ മികച്ച ബാലനടിയ്ക്കുള്ള അവാർഡ് നേടിയ അബേനി ആദിയാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം ,സംവിധാനം - ആദി നിർവ്വഹിക്കുന്നു. ഷാജി ചങ്ങരംകുളമാണ് പന്ത് നിർമ്മിക്കുന്നത്.

ഇന്ദ്രൻസ്, വിനീത്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, ഇർഷാദ്, ശ്രീകുമാർ , സുധീർ കരമന, സതീഷ് കുമാർ, രമാദേവി, തുഷാര , സ്നേഹ ശ്രീകുമാർ , നിലമ്പൂർ അയിഷ, ബീഗം റാബിയ, മുന്ന, മരിയ പ്രിൻസ് ,അനിത, കിരൺ അരവിന്ദാക്ഷൻ, ജയകൃഷ്ണൻ, പ്രസാദ് കണ്ണൻ ,അഞ്ജലി തുടങ്ങിയവർ പന്തിൽ അഭിനയിക്കുന്നു . ക്യാമറ - അശ്വഘോഷൻ ,സംഗീതം - ഇർഷാൻ ദേവ് , ഗാനരചന - ഷംസുദീൻ കുട്ടത്ത്.

ഏട്ട് വയസ്കാരിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമവും ,പെൺകുട്ടിയക്ക് ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ് സിനിമയുടെ പ്രമേയം. ജൂണിൽ പന്ത് തീയേറ്ററുകളിൽ എത്തും ..


No comments:

Powered by Blogger.