ചിരിനിറച്ച തോക്കുമായ് പീലിയും കൂട്ടരും വേട്ട തുടങ്ങി. ശിക്കാരിശംഭു ഹിറ്റിലേക്ക്.



ചിരിനിറച്ച തോക്കുമായ് പീലിയും കൂട്ടരും വേട്ട തുടങ്ങി. ശിക്കാരിശംഭു ഹിറ്റിലേക്ക്.  കാടിനോട് ചേർന്ന കുരുതിമലക്കാവ് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്.  ഈ പ്രദേശം പുലിയുടെ ആക്രമണം കാരണം ഭീതിയിലാണ്. പുലീയെ നേരിടാൻ വേട്ടക്കാരെ തേടുന്ന വേളയിൽ പുലീവേട്ടക്കാർ എന്ന പേരിൽ പീലിയും കുട്ടരും ഇവിടെ എത്തുകയാണ്. അവർ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.  കുഞ്ചാക്കോ ബോബൻ ( പീലിയെന്ന പീലിപ്പോസ് ) ,ശിവദ (വാറ്റുകാരി അനിത ) ,വിഷ്ണു ഉണ്ണി കൃഷ്ണൻ (അച്ചു) ,അൽഫോൻസ ( രേവതി)  എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു. സുഗീത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.  ഹാരിഷ് കണാരൻ ചിരിയുടെ അമിട്ടിന് തിരി കൊളുത്തി. ശിവദയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. കാടിന്റെ പശ്ചാത്തലം മനോഹരമായി പകർത്താൻ ക്യാമറമെൻ ഫൈസൽ അലിയ്ക്ക് കഴിഞ്ഞു. സലിംകുമാർ, കൃഷ്ണകുമാർ ,സ്ഫടികം ജോർജ്ജ്, മണിയൻ പിള്ള രാജു, സംവിധായകൻ ജോണി ആന്റണി, അജി ജോൺ ,സാദ്ദീഖ് ,ജെയിംസ് എന്നിവരും സിനിമയിൽ  അഭിനയിച്ചിരിക്കുന്നു .കഥ ഷാനവാസ് അബ്ബാസും ,രാജു ചന്ദ്രയും ,എഡിറ്റിംഗ് വി.സാജനും തിരക്കഥ ,സംഭാഷണം നിഷാദ് കോയയും സംഗീതം ശ്രീജിത്ത് ഇടവനയും നിർവ്വഹിക്കുന്നു.എസ്.കെ. ലോറൻസ് ആണ് ശിക്കാരിശംഭു നിർമ്മിച്ചിരിക്കുന്നത്.

വിജയ് യേശുദാസ് ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  സംവിധായകൻ ലാൽ ജോസ് ആണ് ശിക്കാരി ശംഭുവിന്റെ അവതരണം നടത്തിയിട്ടുള്ളത്.  പുലി മുരുകൻ സിനിമ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.  ഓർഡിനറി ,ത്രീ ഡോട്ട്സ് ,മധുര നാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.    വി.എഫ്. എക്സ് ഒക്കെ മികവ് പുലർത്തി. ബോറടിപ്പിക്കാത്ത ചിരിയും ത്രില്ലിംഗും ഒക്കെയായി പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ളത് സിനിമയിലുണ്ട്. സിനിമയുടെ സസ്പെൻസ്  എടുത്ത് പറയേണ്ടതാണ്. എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കഴിയുന്ന ചിത്രമാണ് ശിക്കാരിശംഭു . കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനെ കുട്ടികൾ ഇഷ്ടപ്പെടുന്നതു പോലെ ഈ ശിക്കാരിശംഭുവിനെ പ്രേക്ഷകരും ഇഷ്ടപ്പെടും എന്ന് കരുതാം.       

റേറ്റിംഗ് - 3.5/5                               
സലിം പി.ചാക്കോ.

No comments:

Powered by Blogger.