തീരൻ അധികാരം ഒന്ന് ഫിലിം റിവ്യൂ .സംഭവങ്ങളുടെ അവിഷ്കാരം എന്ന ടാഗ് ലൈനോടെ എത്തിയ തീരൻ അധികാരം ഒന്ന് പ്രേക്ഷകരെ പിടിച്ച് ഇരുത്താൻ കഴിയുന്നു. കാർത്തി - സംവിധായകൻ എച്ച്‌.വിനോദ് കൂട്ട് കെട്ട് അക്ഷൻ -ക്രൈം തില്ലറാണ് ഒരുക്കിയത്. 1995 മുതൽ 2005 വരെ  രാജ്യത്തെ   സംസ്ഥാനങ്ങളിൽ നടന്ന മുഖം മൂടി ആക്രമണ പരമ്പരയാണ് സിനിമയുടെ ഉള്ളടക്കം . മാസ് രംഗങ്ങൾ ഒരുക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട് .രാജസ്ഥാൻ ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ വരണ്ട ഭൂമി ദൃശ്യവൽകരിച്ച ക്യാമറാ മെൻ സത്യൻ സൂര്യന് അഭിനന്ദനം അർഹിക്കുന്നു. പശ്ചാത്തല സംഗീതവും സംഘട്ടന രംഗങ്ങളും നന്നായിട്ടുണ്ട്.കാർത്തി ഡി.വൈ.എസ്.പി തീരൻ തിരു കുമരനായും രാകുൽ പ്രീത് സിംഗ് നായികയായും അഭിമന്യുസിംഗ് വില്ലനായും തിളങ്ങി.  രചന എച്ച്.വിനോദും ,സംഗീതം ജിബ്രാനും, സംഘട്ടനം ദിലിപ് സുബ്ബരായനും എഡിറ്റിംഗ് ശിവ നന്ദിശ്വരവും നിർവ്വഹിച്ചു. ബോസ് വെങ്കിട്ട് ,സ്കാർലെറ്റ് മെലീഷ് വിൽസൺ ,മാത്യൂ വർ ഗ്ഗിസ് ,രോഹിത് പാത്തക് ,ജമീൽ ഖാൻ, കിഷോർ കാദം ,സുരീന്ദ്രർ ഠാക്കൂർ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.    പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയെടുത്തിട്ടുള്ളത്. 

റേറ്റിംഗ് - 3/5
സലിം പി.ചാക്കോ

No comments:

Powered by Blogger.