Akasha Mittayi Malayalam Film Review


ആകാശമിഠായി സമൂഹ്യ പ്രസക്തിയുള്ള ചിത്രം. കുടു:ബ പ്രക്ഷേകർ കാണാൻ ആഗ്രഹിച്ച റോളിൽ  ജയറാം എത്തി കൈയ്യടി നേടുന്നു.   

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം നമുക്ക് മുന്നിൽ മനോഹരമായി  അവതരിപ്പിക്കുന്ന ചിത്രമാണ് ആകാശമിഠായി .നമ്മുടെ വിദ്യഭ്യാസനയത്തിലെ പാകപ്പിഴകൾ  ഫലപ്രദമായി സിനിമയിൽ എടുത്തുകാട്ടിയിട്ടുണ്ട്. ജയറാമിന്‍റെയും കലാഭവൻ ഷാജോണിന്‍റെയും അഭിനയം മികവുറ്റതാണ്. ജയനും , പീതാബരനും തമ്മിലുള്ള വ്യത്യാസം സാമൂഹ്യ പ്രസക്തിയുള്ള കാര്യങ്ങളിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. 

തമിഴ് ചിത്രമായ അപ്പയുടെ മലയാളം റീമേക്ക് ആണ് ആകാശ മിഠായി . തമിഴ് നടനും സംവിധായകനുമായ പി.സമുദ്രക്കനിയും മലയാളി സംവിധായകനുമായ എം.പത്മ  കുമാറും ചേർന്നാണ് സിനിമ ഒരുക്കിയത്. ഇനിയ ,ഇർഷാദ് ,നന്ദന വർമ്മ ,നിരവധി ബാലതാരങ്ങൾ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. സുബൈറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കെ. ഗിരിഷ് കുമാർ ,അഴകപ്പൻ എൻ ,രഞ്ജൻ ഏബ്രാഹാം, ഔസേപ്പച്ചൻ ,ബാദുഷാ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ . മലയാള സിനിമയ്ക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന സിനിമയായി ആകാശ മിഠായി മാറും.                                         

റേറ്റിംഗ് .. 2.5 / 5.

No comments:

Powered by Blogger.