ആര്യാട് ഭാർഗവൻ നാട്യകലാകാരൻ



ആര്യാട് ഭാർഗവൻ.  നാല് പതിറ്റാണ്ടായി നാട്യകലാകാരൻ ,ഗവേഷകൻ ,പരിശിലകൻ ,ഗ്രന്ഥകാരൻ സംവിധായകൻ, അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ആര്യാട് ഭാർഗവൻ.

നാടക വിജ്ഞാനകോശം ,ചലച്ചിത്ര വിജ്ഞാനിക എന്നീ ബൃഹദ് കൃതികൾ ഉൾപ്പടെ നാടക- ചലച്ചിത്ര സംബന്ധിയായ പതിനഞ്ച് കൃതികളുടെ രചയിതാവാണ് ആര്യാട് ഭാർഗ്ഗവൻ. 

ഭാരത സർക്കാർ സോംഗ് ആൻറ് ഡ്രാമാ ഡിവിഷൻ, ഭാരത സർക്കാർ സാംസ്കാരിക വിഭാഗം എന്നിവയ്ക്ക് വേണ്ടി വിവിധ നാട്യശിൽപ്പങ്ങൾ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ അവതരിപ്പിച്ചിട്ടുണ്ട്. കേരള സർക്കാർ കലാവിഭാഗം സാങ്കേതിക ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. തിരകഥാരചന ,ചലച്ചിത്ര സംവിധാനം ,അഭിനയ കല എന്നിവയെ സംബന്ധിച്ച് പുസ്തകങ്ങളും   എഴുതിയിട്ടുണ്ട്. ആലപ്പുഴ ആര്യാട് സ്വദേശിയാണ്. രേവമ്മയാണ് ഭാര്യ ,അഭിലാഷ് ,മഹേഷ് എന്നിവർ മക്കളാണ്.. നിരവധി ശിഷ്യഗണങ്ങളെ സൃഷ്ടിക്കാൻ ഇക്കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

സലിം പി.ചാക്കോ.

No comments:

Powered by Blogger.