വില്ലൻ ഇമോഷണൽ ക്രൈം തില്ലർവില്ലൻ ഇമോഷണൽ ക്രൈം തില്ലർ.. 20 കോടി ബഡ്ജറ്റിൽ ഒരുക്കിയ വില്ലൻ ഒരു ഇമോഷണൽ ക്രൈം തില്ലറാണ്. ഉണ്ണികൃഷ്ണൻ ബി. സിനിമ സംവിധാനം ചെയ്തിരിക്കുന്നു. 

തന്‍റെ കുടുബത്തിന് ഉണ്ടാക്കുന്ന ദുരന്തപൂർണ്ണമായ അവസ്ഥയെ തുടർന്ന് സ്വയം സർവ്വീസിൽ നിന്ന് വിരമിക്കുന്ന മാത്യൂ മാഞ്ഞൂരാൻ എന്ന ഐ.പി.എസ് ഓഫിസറായി മോഹൻലാലും ഡോ: ശക്തിവേൽ പളനിസ്വാമിയായി വിശാലും തിളങ്ങി.  മഞ്ജു വാര്യരും, സിദ്ദിഖും തങ്ങളുടെ റോളുകൾ മനോഹരമായി അവതരിപ്പിച്ചു.   8 K. റെസല്യൂലൻ ക്യാമറയിലാണ് പൂർണ്ണമായി സിനിമ ഷൂട്ട്  ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സ്റ്റഡ് മാസ്റ്റേഴ്സ് രാം ലക്ഷമണനും, രവിവർമ്മയും ഒരുക്കിയ സംഘട്ടന രംഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്ന് പറയാം.  യേശുദാസ് പാടിയ ഗാനം നേരത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.   ഹൻസിക മൊട്ട്വാനി ,രാഷി ഖന്ന ,തെലുങ്ക് നടൻ ശ്രീകാന്ത് ,രഞ്ജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ് ,അജു വർഗ്ഗീസ് ,ആനന്ദ് , കോട്ടയം നസീർ ,ബാലാജി ശർമ്മ ,ആന്റണി പെരുമ്പാവൂർ ,ഇടവേള ബാബു തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.  തിരക്കഥാ യുടെ പാളിച്ച സിനിമയുടെ വൻ വിജയത്തിന് തടസമാകും.  

റേറ്റിംഗ് .. 2.5 / 5.

No comments:

Powered by Blogger.