ദിലീപ് കമ്മാരസംഭവത്തിൽ ഉടൻ ജോയിൻ ചെയ്യും.


ദിലീപ് കമ്മാരസംഭവത്തിൽ ഉടൻ ജോയിൻ ചെയ്യും. നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടൻ ദിലീപ് 85 ദിവസ കാലത്തെ ജയിൽവാസത്തിന് ശേഷം പുറത്ത് വന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ഉടൻ എത്തുമെന്ന് അറിയുന്നു.

ദിലീപിന്‍റെ ജാമ്യ ഉപാധികളെ കണക്കിലെടുത്ത് മാത്രമെ തുടർന്നുള്ള ഷൂട്ടിംഗ് തിരുമാനിക്കുകയുള്ളുവെന്ന് കമ്മാരസംഭവത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കമ്മാരസംഭവത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം  തുടർന്ന് പറഞ്ഞു. ദിലീപിനെ കൂടാതെ തമിഴ് നടൻ സിദ്ധാർത്ഥ് ,മുരളി ഗോപി ,ബോബി സിംഹാ ,നമിതാ പ്രമോദ് ,ശ്വേതാ മേനോൻ ,കെന്നി ബാസുമട്ടാരി ,സിമർജിത്ത് സിംഗ് നാപ്രാ .വിജയരാഘവൻ ,സിദ്ദിഖ് , വിനയ് ഫോർട്ട് ,സുധീർ കരമന ,മണിക്കുട്ടൻ ,ബൈജു ദിവ്യപ്രഭ ,അഞ്ജലി അനീഷ് , വനിത ,സന്തോഷ് കിഴാറ്റൂർ ,ഇന്ദ്രൻസ് തുടങ്ങിയവർ  ചിത്രത്തിൽ അഭിനയിക്കുന്നു.

ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്. മുരളി ഗോപി കഥാകൃത്തും, കെ.എസ് .സുനിൽ ഫോട്ടോ ഗ്രാഫിയും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.