Since 2016

" GENTLE MAN " 4K Utra HD Dolby Atmosൽ ഡിസംബർ 11ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും .



1993 ജൂലൈ 30 ന് റിലീസ് വൻ വിജയം നേടിയ " GENTLE MAN " 4K Utra HD Dolby Atmos ൽ 2026 ഡിസംബർ 11ന് തിയേറ്ററു കളിൽ വീണ്ടും റിലീസ് ചെയ്യും .


ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് കെ.ടി കുഞ്ഞുമോൻ ആണ് . ആക്ഷൻകിംഗ് അർജുൻ , മധുബാല , സുഭാഷി , എം.എൻ നമ്പ്യാർ , മനോരമ , കൗണ്ട്മണി, സെന്തിൽ , ചരൺരാജ് , വിനീത് ,രാജൻ പി.ദേവ് , അജയ് രത്നം എന്നിവ രോടൊപ്പം പ്രഭുദേവ , ഗൗതമി , രാജു ( ചിക്ക് ബുക്ക് രയിലെ ഗാനരംഗത്ത്   പ്രത്യക വേഷം ) , ആദിത്യ മാധവൻ , രാഘവ ലോറൻസ് , രാജേന്ദ്രൻ എന്നിവർ അതിഥിതാരങ്ങളായും വേഷമിടുന്നു .


കഥ തിരക്കഥ ശങ്കർ , സംഭാഷണം ബാല കുമാരൻ , ഛായഗ്രഹണം ജീവ , ബി. ലെനിൻ - വി.ടി വിജയൻ , സംഗീതം ഏ .ആർ  റഹ്‌മാൻ,ഗാനരചന വാലി , വൈരമുത്തു .എന്നിവരും ഒരുക്കി. അഞ്ച് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു . ( ചിക്കു ....... , ഉസലാം പെട്ടി ....... , എൻ വീട്ടു ..... ) , ഒട്ടകഗത്തെ .... , പാർക്കത്തേ..... )


എ.ആർ.എസ് ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ.ടി കുഞ്ഞുമോനാണ് ചിത്രം നിർമ്മിച്ചത് . എ .ആർ .എസ് ഇൻ്റർനാഷ ണലിന് അന്ന് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് .  ഗ്രേസ് ഫിലിം മീഡിയാണ് 4K Atmos ൽ വീണ്ടും തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.