Since 2016

" കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും " തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.



 

"കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും " തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.



ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ  ആലപ്പി അഷ്റഫ് ഭദ്ര  ദീപം കൊളുത്തി. ക്രൈം ബ്രാഞ്ച് എസ്പി. രവീന്ദ്രനാഥ്. റവ.ഫാ.ടോമിൻ കിഴക്കേതലയ്ക്കൽ. കേണൽ ശ്രീകുമാർ എന്നിവർ പൂജയ്ക്ക്  സന്നിഹിതരായിരുന്നു.


കഥ  എഴുതി ഇരിക്കുന്നത് ആൽബിൻ മാത്യു ആണ്.എ.എം മൂവി ക്രിയേഷൻസിന്റെ  ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും'  പേരുകൊണ്ട് തന്നെ ഏറെ കൗതുകമുണർത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ  തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്നു .


മലയാളം, തമിഴ് സംവിധായകനായ മധു ജി കമലമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് ഡോ. രവി പർണ ശാലയാണ്. കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച അബേലിന്റെ ജീവിതവും സുകുമാരക്കുറുപ്പി ന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഥാതന്തുവാണ് ചിത്രം പറയുന്നത്. ഈ സംഭവവികാസങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന തികച്ചും വ്യത്യസ്തമായൊരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കു ന്നത്. ഉദ്വേഗജനകമായ നിമിഷ ങ്ങളിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിന്റേത്.


മലയാളം, തമിഴ്,  ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടൻ കാർത്തിക് ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി യിലൂടെ പ്രേക്ഷക പ്രീതി നേടിയ  കൊച്ചുണ്ണി  പ്രകാശ്  ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ഇവരെ കൂടാതെ മലയാള സിനിമയിലെ മറ്റ് ഒട്ടനവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.


ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ. പ്രൊജക്റ്റ് ഡിസൈനർ ബിനോയ്‌ തങ്കച്ചൻ .അസോസിയേറ്റ് ഡയറക്ടർ അജികുമാർ മുതുകുളം.ചീഫ് അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ.ഗാനരചന ശ്രീമംഗലം ശ്രീകുമാർ.സംഗീതം.സാജിദ് ടെൻഡ്രൽ. ആർട്ട്‌ സുധി.കോസ്റ്റുമർ മുസ്‌തഫ. സംഘട്ടനനം ഡ്രാഗൺ ജിറോഷ്.മേക്കപ്പ് സുബ്രു തിരൂർ.ഫിനാൻസ് കൺട്രോളർ ജിജിമോൻ.പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്.


പ്രിയ മരിയ നായികയായി എത്തുന്നു. സുരേഷ് സുബ്രമണ്യൻ. ശശി ജി. പള്ളാത്തുരുത്തി. നിസാം സാഗർ.അനിൽ ചേനപ്പാട്. ആൻസി ലിനു എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പി.ആർ.ഒ: ഷെജിൻ.

No comments:

Powered by Blogger.