തെന്നിന്ത്യയിലെ ആദ്യത്തെ മെറ്റാ സിനിമയായി എത്തുന്ന ' ജയിൽ മേറ്റ്സ് ' .
തെന്നിന്ത്യയിലെ ആദ്യത്തെ മെറ്റാ സിനിമയായി എത്തുന്ന ' ജയിൽ മേറ്റ്സ് ' .
https://youtu.be/JbzG65fILLM?si=sCfxCdpA-Gdy2qeS
വിജയ് യുടെ ' പുതിയ ഗീതൈ ' യിലൂടെ സംവിധായകനായി , തുടർന്ന് ' കോടമ്പാക്കം ', ' രാമൻ തേടിയ സീതൈ ' എന്നീ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ സംവിധായകനാണ് കെ . പി . ജഗൻ. ' മായാ ണ്ടി കുടുംബത്താർ ' എന്ന സിനിമയിലൂടെ നടനായും ജഗൻ തൻ്റെ പ്രതിഭ തെളിയിച്ചു. കഴിഞ്ഞ കുറേ കാലമായി അഭിനയത്തിൻ്റെ തിരക്കിലായിരുന്ന ജഗൻ ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തെന്നിന്ത്യ യിലെ ആദ്യത്തെ മെറ്റാ സിനിമയായ ' ജയിൽ മേറ്റ്സ് '. പ്രശസ്ത സംവിധായകരായ പാണ്ഡിരാജ് തൻ്റെ പസങ്ക പ്രൊഡക്ഷൻ സിൻ്റെ ബാനറിലും , വിഘ്നേഷ് ശിവൻ ദി റൗഡി പിക്ചേഴ്സിൻ്റെ ബാനറിലും സംയുക്ത മായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ അണിയറക്കാർ പുറത്ത് വിട്ടു. ഗംഭീര സ്വീകരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്. തന്നെ സംവിധാകനാക്കിയ മുഖ്യ മന്ത്രി വിജയ് സാറിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് ജഗൻ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
കെ . പി . ജഗൻ തന്നെയാണ് ' ജയിൽ മേറ്റ് 'സിലെ നായകൻ. വിജയ് വർമ്മ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സനഷ്കാ ശ്രീയാണ് വിജയ് വർമ്മയുടെ ജോഡി. എം എസ് ഭാസ്കർ, മൗനികാ സന്തോഷ്, അരുൾ ദാസ്, വെട്രിവേൽ രാജ, ഉറിയടി ശങ്കർ, സായ് അഭിനയാ, വീരസമർ, കതിരവൻ, ബാലു, ദിണ്ടിക്കൽ അലക്സ് എന്നിങ്ങനെ അഭിനയ പ്രതിഭകളുടെ നീണ്ട നിര മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ സുഖാ സെൽവമാണ് ഛായാഗ്രാഹകൻ. ശ്രീകാന്ത് ദേവ സംഗീത സംവിധാനം നിർവഹിക്കുന്നു.
സി.കെ. അജയ് കുമാർ.
പി ആർ ഓ

No comments: