Since 2016

മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മലവാഴി



 

മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മലവാഴി


ഒക്ടോബർ 6 മുതൽ 10 വരെ പൂനൈയിലെ നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയിലെ തീയേറ്റർ കോംപ്ലക്‌സിൽ നടത്തി വന്നിരുന്ന മുംമ്പ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലവാഴി മികച്ച ചിത്രമായി തെരെഞ്ഞെടു ത്തു. മഹാരാഷ്‌ട്രയിൽ നടത്തിവരുന്ന എൻ എഫ്.ഡി.സി യുടെഅംഗീകാരമുള്ള മികച്ച ചലച്ചിത്ര മേളകളിൽ ഒന്നാണ് മുംമ്പ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ. 958 സിനിമകൾ മത്സരിച്ചതിൽ നിന്നുമാണ് മികച്ച ചിത്രമായി മലവാഴി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനോടകം തന്നെ 40ലേറെ ഫെസ്റ്റിവലും കളിൽ നിന്നായി 56 പുരസ്കാരങ്ങൾ മലവാഴി നേടി കഴിഞ്ഞു.


ലീ ഗോൾഡ് ഫിലിംസിന്റെ ബാനറിൽ ബോബൻ ഗോവിന്ദൻ ആണ് മലവാഴി സംവിധാനം ചെയ്തിട്ടുള്ളത്.വിഖ്യാത ഛായാഗ്രഹൻ മധു അമ്പാട്ടാണ് മലവാഴിയുടെ ചായാഗ്രഹണം നിർവഹി ച്ചിട്ടുള്ളത്.രാജേഷ് കുറുമാലിലിടേതാണ്  തിരക്കഥ. 

മുംബൈയിലെ തിയേറ്റർ ആർട്ടിസ്റ്റായ ദേവദാസിനെ കൂടാതെ പ്രശസ്ഥ താരങ്ങളായ ഗുരു സോമസുന്ദരം, ഐ. എം വിജയൻ, സുന്ദർ പാണ്ഡ്യൻ, സിജി പ്രദീപ്, ശാന്തകുമാരി തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത് .അരങ്ങിലും അണിയറയിലുമായി ഒമ്പത് സംസ്ഥാന ദേശീയ പുരസ്കാര ജേതാക്കൾ പ്രവർത്തിച്ച ഒരു ചിത്രം കൂടിയാണ് മലവാഴി

No comments:

Powered by Blogger.