ഗാന്ധിയൻ ആശയങ്ങളുടെ പുനർവായനയും കുടുംബ ബന്ധങ്ങളിലെ ആശയ സംഘട്ടനവും. " ഇഴകൾക്കപ്പുറം (The Unseen Thread)" ഒക്‌ടോബർ 2ന് തിയേറ്ററുകളിൽ.
ഗാന്ധിയൻ ആശയങ്ങളുടെ പുനർവായനയും കുടുംബ ബന്ധങ്ങളിലെ ആശയ സംഘട്ടനവും. " ഇഴകൾക്കപ്പുറം (The Unseen Thread)" ഒക്‌ടോബർ 2ന് തിയേറ്ററുകളിൽ.
ഗാന്ധിയൻ ആദർശങ്ങളോടുള്ള അചഞ്ച ലമായ നിർബന്ധബുദ്ധിയും വ്യക്തിജീവിത ത്തിലെ ഊഷ്മളമായ മനുഷ്യബന്ധങ്ങളും തമ്മിൽ എങ്ങനെയാണ് കൂട്ടിമുട്ടുന്നത് എന്നതിന്റെ സങ്കീർണ്ണമായ നേർക്കാഴ്ച യാണ് ഒക്ടോബർ 2ന് തിയേറ്ററുകളിലെ ത്തുന്ന 'ഇഴകൾക്കപ്പുറം' (The Unseen Thread) എന്ന സിനിമ ചർച്ച ചെയ്യുന്നത്. വ്യക്തിപരമായി എടുക്കുന്ന നിലപാടുകളും ഉറച്ച തത്ത്വചിന്തകളും കേവലം ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; അത് കുടുംബത്തിലും സമൂഹത്തിലും എത്ര ത്തോളം ആഴത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കുന്നു എന്ന് ചിത്രം വ്യക്തമാക്കുന്നു.
വേണു നായർ പ്രൊഡക്ഷൻസിൻ്റെ ബാനറി ൽ വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ തികഞ്ഞ ഗാന്ധിയനായ ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കരും മകൾ കാർത്തിയെ ഗൗതമിയും ഡോക്‌ടറിൻ്റെ വിശ്വസ്തനായ ജഗദീഷിനെ വഞ്ചിയൂർ പ്രവീൺകുമാറും അവതരിപ്പിക്കുന്നു.
ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം - വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന - ശ്രീ ലക്ഷ്മണാചാര്യ, ആലാപനം - സരിത രാജീവ്, സൗണ്ട് ഡിസൈൻ - വേണു നായർ, കല - അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന - വി എൻ, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുൺകുമാർ എം, പിആർഓ - അജയ് തുണ്ടത്തിൽ .....

No comments: