" മോഹന വള്ളി " പൂർത്തിയായി.
" മോഹന വള്ളി " പൂർത്തിയായി.
ജെ. സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല ,ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഒറ്റപ്പാലം, പൊള്ളാച്ചി , പഴനി, കൊച്ചി ഇൻ്റെർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.ഹൊറർ ഹ്യൂമർ, ഫാൻ്റെസി ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാ ണ്.തികഞ്ഞ നാട്ടുമ്പറത്തിൻ്റെ പശ്ചാത്തല ത്തിൽ, പ്രേമ ദാമ്പനെന്ന യുവാവിൻ്റേയും, പ്രേമദാസൻ്റെ അമ്മയുടേയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി .
മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ്തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.ഒരു ഗ്രാമീണ ജീവിതത്തിൻ്റെ ആചാരാനുഷ്ടാനങ്ങളുടേ യും, ജീവിതത്തിൻ്റേയും പച്ചയായ ചലച്ചിത്രാ വിഷ്‌ക്കരണം കൂടിയാണ് ഉമേഷ് എസ് നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത് .ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന-രാഹുൽ കല്യാൺ.സംഗീതം- അൽഫോൻസ് ജോസഫ്,ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ.കലാ സംവിധാനം - മകേഷ് മോഹൻ.മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് - എം ആർ. രാജാ കൃഷ്ണൻ.സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ .ഡിസൈൻ - യെല്ലോടൂത്ത് .മാർക്കറ്റിംഗ് - ഒപ്റ.സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്.പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്. പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ..
വാഴൂർ ജോസ് .

No comments: