കുടുംബപശ്ചാത്തലത്തിലുള്ള സിനിമയാണ് " വിശ്വനാഥൻ & സൺസ് " . സൂര്യ , രാധിക ശരത്കുമാർ , മമിത ബൈജു തിളങ്ങി .



Movie :

Vishwanath & Sons 


Director:

Venky Atluri.


Genre : 

Family Romance Drama.


Platform :  

Theatre .

Pathanamthitta Trinity Movie Max 2.


Language : 

Tamil.


Duration. : 

2 Hours  41 Minutes.


Direction.                            : 3.5/ 5


Performance.                     : 3.5/ 5


Cinematography.               : 3.5 / 5


Script.                                   : 3.5 / 5


Editing.                                 : 3.5 / 5


Music & BGM.                     :  3.5  / 5 


Rating.                                  :  21 /30.


✍️

Saleem P. Chakko .

CpK DesK


സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത  പക്കാ ഫാമിലി എൻ്റെർടെയ്നറാണ്" വിശ്വനാഥ് & സൺസ് " .സൂര്യയുടെ സിനിമ കരിയറിലെ നാല്പത്തിയാറാം ചിത്രമാണ്  വിശ്വനാഥ് & സൺസ് .ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷമാണ്  വെങ്കി അറ്റ്ലൂരി  സംവിധാനം ചെയ്ത  ചിത്രമാണിത് 


ഒളിമ്പിക് പിസ്റ്റൾ ഷൂട്ടറായ സഞ്ജയ് വിശ്വ നാഥ് വിവാഹം കഴിക്കണമെന്നും കുടുംബ ത്തിന് ഒരു അവകാശി ഉണ്ടാക ണമെന്നും അമ്മ നിർമ്മല ദേവി സഞ്ജയ് വിശ്വനാഥിനെ നിർബന്ധിക്കുന്നു . പരമ്പരാ ഗത വിവാഹ ത്തിന് പകരം അജ്ഞാതമായ വാടക ഗർഭ ധാരണത്തിലൂടെ ഒരു കുട്ടിയുണ്ടാകാൻ സഞ്ജയ് വിശ്വനാഥ് തയ്യാറാകുന്നു . അദ്ദേഹ ത്തിൻ്റെ കുഞ്ഞ് അഭയ് അസുഖം ബാധിക്കു കയും അടിയന്തരമായി അസ്ഥിമഞ്ജ മാറ്റി വെയ്ക്കൽ ആവശ്യമായി വരികയും ചെയ്യു ന്നു . " മാഡി " എന്ന പേരുള്ള കുട്ടിയുടെ മാതാവ് അഭയിനെ പരിപാലിക്കാൻ എത്തു ന്നു . അസാധാരണമായ വൈകാരിക ബന്ധ ത്തിലേക്കും അവരുടെ പ്രായ വ്യത്യാസം നിക ത്തുന്ന പ്രണയത്തിലേക്കും കടക്കുന്നു . തുടർ ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


സൂര്യ ( സഞ്ജയ് വിശ്വനാഥ് ) , അരി ജിത് ഗൗരവ് ( യുവ സഞ്ജയ് ) , മമിത ബൈജു ( മദനകാമേശ്വരി " മാഡി " ജ്യോതിലിംഗം ) , രാധിക ശരത്കുമാർ ( സഞ്ജയുടെ അമ്മ നിർമ്മല ദേവി ) , രവീണ ടൺടൻ ( അഞ്ജലി ) , ഐശ്വര്യ ദത്ത ( രാമലിംഗത്തിൻ്റെ ഭാര്യ ഡോ. സിരീഷ രാമലിംഗം ) , സുനിൽ റെഡ്ഡി ( സിരീഷയുടെ ഭർത്താവ് അഡ്വ.രാമലിംഗം) , ജോർജ്ജ് മരിയൻ ( അശോകൻ്റെ അച്ഛൻ മുത്തുസ്വാമി ) എന്നിവരോടൊപ്പം നാസർ , ഹർഷ ചെമുഡു , വിജെ പപ്പു, ഭവാനി ശ്രീ , ബ്യോൺ സുറാവു , കാളി വെങ്കിട്ട് , സുധ , ദീപ ശങ്കർ , കല്യാണി നടരാജൻ , മാത്യൂ വർഗ്ഗീസ് , രഘു ബാബു , ഹൈപ്പർ ആദി , സർവഭമൻ ബാനർജി , കാരട്ടെ കാർത്തി , രാജ്കമൽ ഷെഫി , മാസ്റ്റർ ചാർവിക് ടെഡി തുടങ്ങിയ വരും ഈ ചിത്രത്തിൽ അഭിനയിച്ചി രിക്കുന്നു .


ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ്  ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസാണ്  കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം  എത്തിച്ചിരിക്കുന്നത് .


ഛായാഗ്രഹണം  നിമിഷ് രവി, സംഗീതം ജി വി പ്രകാശ് കുമാർ, എഡിറ്റർ  നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ  ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂ സർ കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം   ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ  അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർ വൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട്  ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാ ണിത് . കോമഡി, സെൻ്റിമെൻസും , കുടുംബവും എല്ലാം ചേർന്ന ഒരു പ്രമേയമാണ് . സൂര്യയ്ക്ക് വീണ്ടും കുടുംബ പശ്ചാത്തലത്തി ലുള്ള ഒരു സിനിമ കൂടി . കോമഡി രംഗങ്ങളി ൽ ഉൾപ്പടെ മമിത ബൈജു . സിനിമയുടെ മറ്റൊരു മുഖ്യ ആകർഷണം രാധിക ശരത് കുമാറിൻ്റെ അഭിനയമാണ് . 



No comments:

Powered by Blogger.