വ്യത്യസ്തയുള്ള പോലീസ് സ്‌റ്റോറിയുമായി കിരൺദാസിൻ്റെ " ഉന്മാദം " .
Movie
Unmadham
Director:
Kiran Das .
Genre :
Mystery Crime Thriller
Platform :
Theatre .
Pathanamthitta Trinity Movie Max 2
Language :
Malayalam
Duration. :
143 Minutes 9 Seconds
Direction. : 3.5/ 5
Performance. : 4 / 5
Cinematography. : 3.5 / 5
Script. : 3.5 / 5
Editing. : 3.5 / 5
Music & BGM. : 3.5 / 5
Rating. : 21.5 /30.
✍️
Saleem P. Chacko.
CpK DesK
എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് " ഉന്മാദം " .
പാലക്കാട് ജില്ലയിലെ കോങ്ങാട് പോലിസ് സ്‌റ്റേഷനിലാണ് കഥ നടക്കുന്നത് . അലമാര യ്ക്ക് ഉള്ളിൽ ആരും തൊടാത്ത ഒരു കേസ് ഫയൽ ഉണ്ട് . ആ ഫയലിൽ തൊട്ടാൽ കേസ് ഫയലിനുള്ളിലെ പോലെയുള്ള സമാനമായ കേസുകൾ വരും . അല്ലാ എങ്കിൽ പോലീസു കാരുടെ ദേഹത്ത് ചോര വീഴും . അന്ധവിശ്വാ സമാണ് ഇതെന്ന് കളിയാക്കിയ ഡി. വൈ. എസ്. പി റഫീഖ് എസ്. അലിയ്ക്കും അവ സാനം സംഭവം ശരിയാണെന്ന് വിശ്വസി ക്കേണ്ടി വന്നു. സിവിൽ പോലീസ് ഓഫീസർ ഷെല്ലി ഈ ഫയലിൽ തൊടുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. പോലീസ് ഓഫീസർ ആണെങ്കിലും സിനിമ തിരക്കഥാകൃത്ത് ആകണം എന്നാണ് ഷെല്ലി യുടെ ആഗ്രഹം .സത്യത്തിനും മിഥ്യയ്ക്കു മിടയിൽ അന്ധമായ ഉന്മാദത്തിൻ്റെ അടിമപ്പെടുന്ന ഷെല്ലിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം .
ഫാമിലി ഡ്രാമയായി തുടങ്ങുന്ന ഈ സിനിമ മിസ്റ്ററി , ഹൊറർ , ഇൻവെസ്റ്റിഗേഷൻ , സൈ ക്കോളജിക്കൽ ത്രില്ലർ തുടങ്ങിയ ഗണങ്ങ ളിലേക്ക് മാറുന്നു .താഴെ തട്ടിലുള്ള സിവിൽ പോലീസ് ഓഫീസർ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പ്രമേയങ്ങളിലുണ്ട്.
കുഞ്ചാക്കോ ബോബൻ ( ഷെല്ലി ) , ലിജോ മോൾ ജോസ് ( സൗമ്യ ) , സിദ്ദീഖ് , സുധീഷ് , വിശാഖ് നായർ, സാബു മോൻ , കോട്ടയം നസീർ , ജിജോയ് രാജഗോപാൽ , ഗോകുലൻ , അരുൺ ചെറുകാവിൽ , ഉണ്ണി ലാലു , ഷാജു ശ്രീധർ , കൃഷ്‌ണ പ്രഭ , കിരൺ പീതാംബരൻ , വിഷ്‌ണു , റെയ്‌ന രാധാകൃഷ്ണൻ , സിജോയ് വർഗീസ് , വിഘ്നേശ്വർ എന്നിവരോടൊപ്പം സൗബിൻ സാഹിർ അതിഥിതാരവുമാണ് .
തിരക്കഥ ഷാഹി കബീറും , ഛായാഗ്രഹണം അർജുൻ സേതുവും , സംഗീതം മുജീബ് മജീദും, സൗണ്ട് ഡിസൈൻ ജിതിൻ ജോസ ഫും എഡിറ്റിംഗ് കിരൺ ദാസ് , ജിതിൻ ജോ ൺ എന്നിവരുംപ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥും ഒരുക്കിയിരിക്കുന്നു .അഭിഷേ ക് പഥക് , കുമാർ മങ്ങാട്ട് പഥക് എന്നിവരാണ് നിർമ്മാണം .
ഷെല്ലി എന്ന സിവിൽ പോലീസ് ഓഫീസറായി കുഞ്ചാക്കോ ബോബൻ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു . മികച്ച അഭിനേത്രി യാണെന്ന് ലിജോ മോൾ ജോസ് വീണ്ടും തെളിയിച്ചിരിക്കുന്നു .

No comments: