" റിവഞ്ച് എടുക്കുന്ന ഹിറോകളെ എല്ലാവർക്കും ഇഷ്‌ടമാ , പക്ഷെ അവരെ നിയമത്തിന് ഇഷ്ടമല്ല " . പക്ക ആക്ഷൻ ത്രില്ലറാണ് " വരവ് " .


 


Movie  

Varavu 


Director:

Shaji Kailas


Genre : 

Action  Thriller.


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Malayalam 


Duration. : 

2 Hours 23 Minutes 55 Seconds .


Direction                          : 3.5   / 5


Performance                   :  3.5  / 5


Cinematography             :  4 / 5


Script                                 : 3.5 / 5


Editing                               : 3.5  / 5


Music & BGM                   : 4 / 5 


Rating                                : 22 /30.

✍️

Saleem P. Chacko.

CpK DesK


ജോജു ജോർജ്ജും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമാണ് " വരവ് " .


ഹൈറേഞ്ച് പശ്ചാത്തലത്തിൽ കാട്ടുങ്കൽ , മേടയിൽ കുടുംബങ്ങളിലെ പ്ലാൻ്റർമാർക്കിട യിലെ കുടിപ്പകയും അതിജീവനവുമാണ്  സിനിമയുടെ  പ്രമേയം . മികച്ച ആക്ഷൻ സീനുകളും മികച്ച സംഭാഷണങ്ങളും സിനിമ ഉടനീളം ഉണ്ട് . സിനിമ ആക്ഷൻ ത്രില്ലർ ഗണത്തിലാണെങ്കിലും കുടുംബ ചിത്രം കൂടിയാണ് .


ജോജു ജോർജ്ജ് ( കാട്ടുങ്കൽ കെ.കെ പോൾസൺ ) , മുരളി ഗോപി ( പ്ലാൻ്റർ മേടയിൽ കോച്ചേട്ടൻ ) , ബാബുരാജ് ( എസ് ഐ . സഖറിയ മാത്യൂ ), അർജുൻ അശോകൻ ( വില്യംസ് കോര ) ,ബോബി കുര്യൻ ( സി.ഐ മുഹമ്മദ് ഇക്ബാൽ ) , വിൻസി അലോഷ്യസ് ( സിസ്റ്റർ ),വാണി വിശ്വനാഥ് ( എസ്.പി അനുപമ ശങ്കർ ) സാനിയ ഇയ്യപ്പൻ ( ലിഷ ) , ദീപക് പറംബോൾ ( സബാൻ ജോസഫ് M.L.A ) , അസീസ് നെടുംമങ്ങാട് ( സേതു ) അഭിമന്യൂ തിലകൻ ( യഹാൻ ) ബൈജു സന്തോഷ് ( പാപ്പച്ചൻ ) , സുകന്യ ( ഡെയ്‌സി സിസ്റ്റർ ) , ബിജു പപ്പൻ ( റോയിച്ചൻ ) , അശ്വത്കുമാർ ( കൊപ്രാകളം ബെൻസൺ ) , കോട്ടയം രമേശ് ( ഡ്രൈവർ ) ,ചാലി പാല ( പുരോഹിതൻ ), ബാലാജി ശർമ്മ (എ.എസ്. ഐ  ബിനോയ് ) , ബെന്നി പൊൻ താരം ( പഞ്ചായത്ത് പ്രസിഡൻ്റ്  ബെന്നി മാസ്റ്റർ ), ചന്ദ്രമോഹൻ പിള്ള ( ഹോം സെക്രട്ടറി എബ്രഹാം പോൾ ) എന്നിവരോ ടൊപ്പം ഷാജി ഷാഹിദ് , ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ് ,വീണ നായർ , മെറ്റിൽഡ പെട്രോ വിക് , ജോപ്പൻ എബ്രഹാം തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് " വരവ് "നിർമ്മിച്ചിരി ക്കുന്നത് .ചിത്രത്തിൻ്റെ വിതരണം ശ്രീ ഗോകുലം മൂവിസാണ് . ഡ്രീം ബിഗ് ഫിലിംസ് ഡിസ്ട്രീബ്യൂഷൻ പാർട്ണറും പി.എച്ച് എഫ് ഓവർസീസ് വിതരണവുമാണ് .


റെഡ് ചില്ലീസ് , ചിന്താമണി കൊലകേസ് , ദ്രോണ എന്നി ചിതങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഏ. കെ. സാജനാണ് ഈ ആക്ഷൻ ചിത്രത്തിനും തിരക്കഥ ഒരുക്കിയിട്ടുള്ളത് .2024 ആഗസ്റ്റ് 23ന് ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ "  HUNT "  ആയിരുന്നു ഷാജി കൈലാസ് അവസാന മായി സംവിധാനം ചെയ്ത ചിത്രം .ആക്ഷൻ കോറിയോഗ്രാഫി കലൈ കിംങ്സ്റ്റൺ , സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ എന്നിവരാണ് ഒരുക്കിയിരിക്കുന്നത് .


ജോമി ജോസഫ് , രാഹുൽ റെജി എന്നിവർ ഏക്സിക്യൂട്ടീവ് നിർമ്മാതാക്കളാണ് . സാം സി.എസ് പശ്ചാത്തല സംഗീതവും , എസ്. ശരവണൻ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , സാബു റാം കലാ സംവിധാനവും ,ശബ്‌ദലേഖനം എം ആർ രാജാകൃഷ്ണനും , മേക്കപ്പ് സജി  കാട്ടാക്കടയും , സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും ഒരുക്കിയിരിക്കുന്നു


" ലില്ലി മലരെ ..... " എന്ന ഗാനം എം.ജി ശ്രീകുമാറും ," വേൽ എന്തും വീര ... എന്ന ഗാനം ആൻ്റണി ദാസനുമാണ്  പാടിയിരിക്കുന്നത് .


ജയിലുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിന് പത്ത് ദിവസം  സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പോൾസൺൻ്റെ ജീവിത ത്തെയും, അതോടെ പൊട്ടിപ്പുറപ്പെടുന്ന പഴയ വൈരങ്ങളും അധികാരപോരാട്ടങ്ങളും പ്രതികാരത്തിന്റെയും കഥയാണ് ഈ സിനമ പറയുന്നത് . ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും നിറഞ്ഞ സിനിമ എന്ന് പറയാം . ആക്ഷൻ രംഗങ്ങൾ ഇഷ്‌ടപ്പെടുന്ന വർക്ക് ഈ സിനിമ ഇഷ്ടപ്പെടും .


"കർത്താവും എന്നോട് ഒന്നും ചെയ്യരുത് " .

No comments:

Powered by Blogger.