ഗംഭീര ക്ലൈമാക്‌സുമായി ഷെയ്ൻ നിഗത്തിൻ്റെ " ദൃഢം " .



Movie :

Dridam


Director: 
Martin Joseph 

Genre :  
Crime Mystery Thriller.

Platform :  
Theatre .
Trinity Movie Max 4: Aishwarya
Pathanamthitta.

Language : 
Malayalam 

Duration. : 
128 Minutes


Direction                        : 4 / 5

Performance                 : 4 / 5

Cinematography           : 3 / 5

Script                               : 4 / 5

Editing                             : 4 / 5

Music & BGM                  : 3 / 5 


Rating                               22 :  /30.

✍️
Saleem P. Chacko.
CpK DesK 


ഇടുക്കി ജില്ലയിലെ കുഴിനിലം പോലീസ് സ്‌റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ ( ഷെയ്ൻ നിഗം ) സബ് ഇൻസ്പെക്ടറായി എത്തുന്നു . കേസുകൾ അധികം ഇല്ലാത്ത ഈ സ്‌റ്റേഷനിൽ വിജയ്യുടെ വരവോടെ മോഷണം ,മൂന്ന് കൊലപാതകങ്ങൾ തുടങ്ങിയ കുറ്റ്യകൃത്യങ്ങൾ നടക്കുന്നു . ഈ സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം തേടിയുള്ള വിജയ് രാധാക്യഷ്ണൻ്റെ അന്വേഷണങ്ങ ളാണ് സിനിമയുടെ പ്രമേയം .


ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് " ദൃഢം " . ലിൻ്റോ ദേവസ്യ , ജോമോൻ ജോൺ എന്നിവരാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത് .


പോലീസ് സർവ്വീസിൽ പുതുമുഖമായ ഒരു സബ് ഇൻസ്പെക്ടർ കഠിനാധ്വാനം ചെയ്ത് ആണ് ആദ്യ കേസ് തെളിയിക്കുന്നത് എന്നാണ് സിനിമ പറയുന്നത് .


ഷോബി തിലകൻ , ദിനേശ് പ്രഭാകർ , നന്ദൻ ഉണ്ണി , കോട്ടയം രമേശ് , വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ , പ്രശാന്ത് മുരളി , മാത്യൂ വർഗീസ് , ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ് , അഭിഷേക് രവീന്ദ്രൻ , സാനിയ ഫാത്തിമ , കൃഷ്‌ണ പ്രഭ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .പി .എൻ. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും , ശ്രീരാഗ് സജി പശ്ചാത്തല സംഗീതവും , വി.എസ് വിനായക്ക് എഡിറ്റിംഗും ഒരുക്കിയിരിക്കുന്നു .
മുകേഷ് ആർ. മേത്ത സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മാണം .


കൊറോണ പേപ്പേഴ്സ്,വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ൻ നീഗം അവതരിപ്പിച്ചിരിക്കുന്നു.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ 
" പ്രൊട്ടക്ട്,സേർവ്,സർവൈവ് " എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന "ദൃഢം",ഇഫോർ എക്സ്പെരിമെന്റ്സ്,ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കു ന്നത് .


എസ്. ഐ വിജയ് രാധാകൃഷ്‌ണനായി ഷെയ്ൻ നിഗം തിളങ്ങി . പതിവ് പോലീസ് സിനിമകളുടെ ആക്ഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെപെടുത്താൻ കഴിയില്ല . ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രലോഭനങ്ങളെ എങ്ങനെ അവഗണിക്കുന്നുവെന്ന് പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താനും പ്രമേയം ശ്രദ്ധിക്കുന്നുണ്ട് .


No comments:

Powered by Blogger.