ബബിൽ ഖാൻ മലയാളത്തിൽ - ബാബു ജനാർദ്ദനൻ സംവിധായകൻ.



ബബിൽ ഖാൻ മലയാളത്തിൽ - ബാബു ജനാർദ്ദനൻ സംവിധായകൻ.


ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായക നാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ കൂടിയാണ് ബബിൽ ഖാൻ . അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും, ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച കൊച്ചിയിൽ നടക്കും.


തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയ ഭായിമാർ പിന്നീട് വലിയ രീതിയിൽ കേരളത്തിലെത്തി. അന്യ സംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണ്ണായകമായ ഭാഗമായി മാറിയിരിക്കുന്നു ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം ഇവർക്കിടയിലെ നാലു സുഹ്‌റു ത്തുക്കളിലൂടെ രസാ കരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രം.


അപർണ്ണ ബാലമുരളിയും, അത്മീയയുമാണ് നായികാ നിരയിലുള്ളത്.ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആൻ്റെണി ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു


സംഗീതം - നന്ദഗോപൻ. വി ,ഛായാഗ്രഹണം ഫാസിൽ നാസർ,എഡിറ്റിംഗ് - സൂരജ് ഈ . എസ് ,കലാസംവിധാനം - വിനോദ് പട്ടണ ക്കാടൻ ,മേക്കപ്പ് - റഷീദ് അഹമ്മദ് ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ, ഡിസൈൻ-തോട്ട് സ്റ്റേഷൻ, പ്രൊജക്റ്റ് ഡിസൈൻ_ ഷംനാസ് എം അഷ്റഫ് .പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല.


മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരം ഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം


വാഴൂർ ജോസ് .

No comments:

Powered by Blogger.