ബ്ലെസി , രാജു എബ്രഹാം എന്നിവർക്ക് ഗിരീഷ് കർണാട് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
ബ്ലെസി , രാജു എബ്രഹാം എന്നിവർക്ക് ഗിരീഷ് കർണാട് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
നാടക-ചലച്ചിത്ര സാംസ്ക്കാരിക പ്രവർത്തക നായിരുന്ന ഗിരീഷ് കർണാടിന്റെ പേരിലുള്ള ആറാമത് അവാർഡ് സമർപ്പണവും അനുമോദനവും പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തി. സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് സംവിധായകൻ ബ്ലെസ്സിയും,രാഷ്ട്രീയ സാമൂഹിക രംഗത്തുനിന്ന് രാജു എബ്രഹാമും ഏറ്റുവാങ്ങി.
സബീർ പേഴുംമൂട്, പി എൻ സുരേഷ് ബാബു, ചാക്കോ ഡി അന്തിക്കാട്, ജിഷ അഭിനയ, കെ പി മാത്യു, രാജ്മോഹൻ നീലേശ്വരം, മനു ടി തുമ്പമൺ, സലാം കക്കേരി, പ്രിജിത സുരേഷ് കടയ്ക്കാവൂർ, പ്രതീജ പുതിയേടം, വരുൺ രാജ്, രഘു പെരുമ്പുളിക്കൽ, സുരേഷ് കുഴിപ്പതാലിൽ എന്നിവരാണ് മറ്റ് അവാർഡുകൾ ഏറ്റുവാങ്ങിയത്.
വേദി പ്രസിഡന്റ് ഡോ.രാജാ വാര്യർ അധ്യക്ഷനായി.സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു.മുൻ എംഎൽഎ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments: