എം .പത്മകുമാർ സംവിധാനം ചെയ്യുന്ന , " ഉയിർ " ജൂൺ 26 ന് റിലീസ് ചെയ്യും .



എം .പത്മകുമാർ സംവിധാനം  ചെയ്യുന്ന  , " ഉയിർ " ജൂൺ 26 ന് റിലീസ് ചെയ്യും .


വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ  നിഖിൽ. കെ. മേനോനാണ് .

വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് &  ഇമ്മോഷണൽ  ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ.  മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.


റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം  , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു 


ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക്  . മണികണ്ഠൻ അയ്യപ്പ  ഈണം പകർത്തിരിക്കുന്നു ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാംമേക്കപ്പ് - പി.വി. ശങ്കർ.കോസ്റ്റ്യും - ഡിസൈൻ- അയിഷ സഫീർസേട്ട്.നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്, സജി മുണ്ടൂർ. സഹ സംവിധാനം - ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം . ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ ആസാദ്, അനിൽ നമ്പ്യാർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ 'പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി.മേനോൻ , പി. ആർ ഒ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .



സലിം പി. ചാക്കോ .


വാഴൂർ ജോസ്.

No comments:

Powered by Blogger.