സൂര്യയുടെ " കറുപ്പ് " ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ റിലീസ് ചെയ്യാൻ സാദ്ധ്യത. 24 കോടി ബാദ്ധ്യത ഇനിയും .
സൂര്യയുടെ " കറുപ്പ് " ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ റിലീസ് ചെയ്യാൻ സാദ്ധ്യത. 24 കോടി ബാദ്ധ്യത ഇനിയും .
ചെന്നൈ : ആർ.ജെ ബാലാജി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് " കറുപ്പ് " . രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെ യും പ്രദർശനങ്ങൾ റദ്ദാക്കി.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.ഷോകൾ നിർത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തി. കോടിക്കണക്കിന് രൂപയുടെയാണ് ഇതിലൂടെ തിയറ്റർ ഇൻഡസ്ട്രിക്കും വിതരണക്കാർക്കും നിർമാതാക്കൾക്കു സംഭവിച്ചിരിക്കുന്നത് .
*
54 കോടി രൂപയുടെ ബാദ്ധ്യതയാണ് ഉള്ളത് . 30 കോടി രൂപ സൂര്യ ഇടപ്പെട്ട് ശരിയാക്കി എന്നാണ് അറിവ് . ബാക്കി 24 കോടി സെറ്റിൽമെൻ്റ് നടന്നാൽ മാത്രമേ സിനിമ റിലീസ് ചെയ്യാൻ കഴിയു .സിനിമ നാളെ റിലീസ് ചെയ്യും എന്നാണ് അറിയുന്നത് .
സൂര്യ, കാർത്തി എന്നീ നടൻമാരുടെ ബന്ധുക്കൾ തന്നെയാണ് ഡ്രീം വാരിയർ പിക്ച്ചേഴ്‌സ് ഉടമസ്ഥർ .ഇവർ നിർമ്മിച്ച സിനിമകളിൽ പ്രവർത്തിച്ച പലർക്കും തുകകൾ നൽകിയിട്ടില്ല എന്നാണ് അറിവ് . കറുപ്പിൽ വർക്ക് ചെയ്ത ടെക്നിഷ്യൻമാരിൽ പലർക്കും തുകകൾ നൽകിയിട്ടില്ല .ഈ സിനിമയുടെ സംവിധായകൻ ആർ .ജെ ബാലാജിയുടെ കരഞ്ഞ് കൊണ്ടുള്ള വീഡിയോ ഇന്ന് രാവിലെ ഇറങ്ങിയിരുന്നു .

No comments: