ഷാജി പാപ്പൻ്റെയും പിള്ളേരുടെയും അഴിഞ്ഞാട്ടവുമായി " ആട് 3 " സൂപ്പർ ഹിറ്റിലേക്ക് .
Movie :
Aadu 3 : One Last Ride - Part 1
Director:
Midhun Manuvel Thomas
Genre :
Fantasy Comedy Film
Platform :
Theatre .
Language :
Malayalam
Duration. :
167 Minutes 5 Seconds
Direction : 4 / 5
Performance : 4 / 5
Cinematography : 3.5 / 5
Script : 3 / 5
Editing : 3 / 5
Music & BGM : 4 / 5
Rating : 21.5 /30.
✍️
Saleem P. Chacko.
CpK DesK
ഹ്യൂമർ ഫാൻ്റസി ഫൺ റൈഡിൽ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ " ആട് 3 " തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നു .ടൈം ട്രാവൽ , ടൈം ലെവൽ എന്നിങ്ങനെ സയൻസ് ഫിക്ഷൻ എലമെൻ്റു കൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഷാജി പാപ്പൻ്റെയും കൂട്ടുകാരുടെയും മണ്ടത്തരങ്ങളിൽ ഉള്ള കോമഡിയും ഹിറോയിസവും കാണാൻ എത്തിയ പ്രേക്ഷകർക്ക് ചിരിവിരുന്ന് ഒരുക്കാൻ സംവിധായകന് കഴിഞ്ഞു.
ജയസൂര്യ ( ഷാജി പാപ്പൻ ) , വിനായകൻ ( ഡ്യൂഡ് ), വിജയ് ബാബു ( സർബത്ത് ഷമീർ ) , സൈജു കുറുപ്പ് ( അറയ്ക്കൽ അബു ) , സണ്ണി വെയ്ൻ ( സാത്താൻ സേവ്യർ ) , ധർമ്മജൻ ബോൾഗാട്ടി ( സച്ചിൻ ക്ലീറ്റസ് ) , ഭഗത് മാനുവേൽ ( കൃഷ്ണൻ മന്ദാരം ) , ഹരികൃഷ്ണൻ ( പി.കെ ലാലൻ ) , അലിയ ബോർമേ ( കാത്ത ലാറ ) , ഇന്ദ്രൻസ് ( പി.പി. ശശി ) , അജു വർഗ്ഗീസ് ( പൊന്നപ്പൻ ) , ശ്രിന്ദ ( മേരി ) , സുധീ കോപ്പ ( കഞ്ചാവ് സോമൻ ) , രൺജി പണിക്കർ ( പന്നിമറ്റത്തിൽ തോമസ് പാപ്പൻ ) , ബിജു കുട്ടൻ ( ബാറ്ററി സോമൻ ) , നെൽസൺ സൂരനാട് ( ഡ്രാഗൺ പൈലി ) , സേതു ലക്ഷ്മി ( മറിയാമ്മ ) , ആതിര പാട്ടിൽ ( റേയ്ച്ചൽ ഷാജി ) കൃഷ്ണ ജീവ ( മൂസ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരി പ്പിച്ചിരിക്കുന്നു. വേദിക , നിരഞ്ജന അനൂപ് , ഹരിത പറക്കോട് എന്നിവർ അതിഥി താരങ്ങളുമാണ് .നോമ്പി മർക്കോസ് , നിർമ്മൽ പാലാഴി ,ബിനു അടിമാലി എന്നിവരും അഭിനയിച്ചിരിക്കുന്നു.
അഖിൽ ജോർജ്ജ് ഛായാഗ്രഹണവും , ലിജോ പോൾ എഡിറ്റിംഗും , ഷാൻ റഹ്മാൻ സംഗീതവും ഡാൻ വിൻസെൻ്റ് പശ്ചാത്തല സംഗീതവും , മനു മഞ്ജിത്ത് , ഷാൻ റഹ്മാൻ എന്നിവർ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു .അനില രാജീവ് , ഭരത് സജികുമാർ, അശ്വിൻ വിജയൻ, മിലൻ ജോയ് , ആകാശ വി എച്ച് , ഷാൻ റഹ്മാൻ , മനു മഞ്ജിത്ത് തുടങ്ങിയവ രാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ വിജയ് ബാബു , വേണു കുന്നപ്പള്ളി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
കോമഡിയ്ക്കു പുറമേ ആക്ഷനും പ്രാധാന്യം നൽകിയിട്ടുണ്ട് . നാടൻ തല്ലും യുദ്ധവും ഇതിൻ്റെ ഭാഗമായി ഉണ്ട്. പാപ്പനായി എത്തു ന്ന ജയസൂര്യയുടെ മുണ്ടും ഷർട്ടും സരിത ജയസൂര്യയാണ് ഡിസൈൻ ചെയ്തിരി ക്കുന്നത് . ഈ സിനിമയിലെ ഓരോ കഥാ പാത്രവും പറയുന്ന ഓരോ ഡയലോഗി ലും കോമഡിയുണ്ട് .അങ്ങനെ ഓരോ സീനിലും ഓരോ ഡയലോഗിലും പ്രേക്ഷകനെ ചിരിപ്പി ക്കണം എന്ന ഒറ്റഉദ്ദേശത്തോടെ എഴുതി യതാണ് .അങ്ങനെ എണ്ണിയാൽ തീരാത്ത ഓർത്ത് വെക്കാൻ പറ്റാവുന്നതിലും കോമഡികളും കൗണ്ടറുകളും സിനിമയിൽ ഉണ്ട് . ബോറടിയില്ലാതെ രണ്ടേ മുക്കാൽ മണിക്കൂർ എല്ലാം മറന്ന് എൻജോയ് ചെയ്യാം.
പാപ്പൻ്റെയും കുട്ടുകാരുടെയും യാത്ര തുടരുമെന്നാണ് പറയുന്നത് . ഭാവിയും ഭൂതവും തമ്മിലാണോ ആ യുദ്ധം അതോ ആരെല്ലാം തമ്മിലാകുമോ എന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കേണ്ടി വരും .

No comments: