ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം പുറത്തിറങ്ങി.



ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം പുറത്തിറങ്ങി.


Song link : https://youtu.be/bGm4UINER-s?si=A5hxpUosdVYdZvyf


ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ആദ്യ ഗാനം റിലീസായി. ജയറാം - കാളിദാസ് ജയറാം വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ആശകൾ ആയിരത്തിന്റെ സംവിധാനം ജി.പ്രജിത്താണ്. "കൊടുമുടി കയറെടാ" എന്ന ഗാനത്തിന്റെ സംഗീത സംവിധാനം സനൽ ദേവ് നിർവഹിക്കുന്നു. ഷറഫു, ഫെജോ എന്നിവരാണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫെജോ, വിപിൻ കെ ശശിധരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് കൊടുമുടി കയറെടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ആശകൾ ആയിരം ഫെബ്രുവരി 6ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.  


ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേ ക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസു മാണ് നിർവഹിക്കുന്നത്.


ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.