മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.ചന്ദ്രൻ (90) അന്തരിച്ചു.


 ആദരാഞ്ജലികൾ .

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.ചന്ദ്രൻ (90) അന്തരിച്ചു. 


തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തകർക്കിടയിലെ  പ്രിയങ്കരനായ വ്യക്തിത്വമായിരുന്ന ഇദ്ദേഹം സിറ്റി തിയേറ്റഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്ററുമായിരുന്നു . മെറി ലാൻഡ് സുബ്രമണ്യത്തിന് ശേഷം എസ്.ചന്ദ്രന്റെ കാര്യനിർവഹണ ഫലമായാണ് ശ്രീകുമാർ , ശ്രീ വിശാഖ്, ന്യൂ തിയറ്റർ, ശ്രീ പദ്മനാഭ ഉൾപ്പെടുന്ന തിയറ്ററുകൾ തലസ്ഥാന നഗരിയിലെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്.


കമൽ ഹസൻ ഉൾപ്പടെ ഒട്ടേറെ ചലച്ചിത്ര പ്രതിഭകൾ അനുശോചനം രേഖപ്പെടുത്തി .


ഭാര്യ: എസ്.ശാന്ത. 

മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ്‌ സുബ്രഹ്മണ്യം, ഗിരീഷ് ചന്ദ്രൻ .

No comments:

Powered by Blogger.