ഹാർട്ട് ബീറ്റ് സ് ഡിസംബർ 18ന്



ലയൺസ് ക്ലബ്  കണ്ടോതത്ത് ജ്വൽസും പയ്യന്നൂർ എം.ആർ.സി. ഡി. യും സംയുക്തമായി ഡിസംബർ 18ന് പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ വച്ച്  സംഘടിപ്പിക്കുന്ന "ഹാർട്ട്ബീറ്റ്സിൻ്റെ" സാമ്പത്തിക  ശേഖരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പയ്യന്നൂർ സ്കന്ദ റസിഡൻസിയിൽ  എ.വി.മാധവ പൊതുവാൾനിർവ്വഹിച്ചു. അഡ്വ ശശി വട്ടക്കൊവ്വൽ , കെ രവീന്ദ്രൻ,വി.പി. സുഭാഷ് ,  ഗിരീഷ് കുന്നുമ്മൽ, ടി.കെ. സന്തോഷ്, വിമലേഷ്, കമൽ കുപ്ലേരി ,വാസുദേവ പൈ സജേഷ്, ശോഭ ടീച്ചർഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന എം. ആർ. സി.ഡിയുടെ ധനശേഖരണാർഥമാണ് ഹാർട്ട്ബീറ്റ് സ് ഒരുക്കുന്നത്.


ഹാർട്ട്ബീറ്റ്സിൽ പ്രശസ്ത നർത്തകി സപ്ന കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നൃത്തോപഹാരവും എം.ആർ.സി.ഡിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടി കളും അരങ്ങേറും.

No comments:

Powered by Blogger.