150 പുതുമുഖങ്ങളും അൽത്താഫ് സലീമും.
150 പുതുമുഖങ്ങളും അൽത്താഫ് സലീമും.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു.
സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥ നുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.മാക്ട്രോ മോഷൻ പിക്ചേഴ്സ്,കാവിലമ്മ പ്രൊഡക്ഷൻസിൻ്റെ സഹകരണത്തോടെ ഷീൻ ഹെലൻ,ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ആറാമത്തെ ചിത്രത്തിൽ കൃഷ്ണപ്രിയ നായികയാവുന്നു.
അശോകൻ,അസീസ് നെടുമങ്ങാട്,അബിൻ ബിനോ,ഡോക്ടർ റോണി ഡേവിഡ് രാജ്, ഗോകുലൻ,അഭിരാം രാധാകൃഷ്ണൻ,ആനന്ദ് മന്മഥൻ, വിനീത് വിശ്വം,കുമാർ സുനിൽ, ജയൻ രാജ,പ്രവീണ,ശീതൾ മരിയ തുടങ്ങിയ വരവാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-കാഞ്ചന ജയരാജൻ, ഛായാഗ്രഹണം-അർജ്ജുൻ അക്കോട്ട്, എഡിറ്റിംഗ്-ആകാശ് ജോസഫ് വർഗീസ്, സംഗീതം-പ്രിൻസ് ജോർജ്ജ്,പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-മെൽവി ജെ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ എം,കൊറിയോഗ്രാഫർ-നീരജ് സുകുമാരൻ, സൗണ്ട് ഡിസൈൻ-അരുൺ കുമാർ ആർ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,കാസ്റ്റിംഗ് ഡയറക്ടർ-രാജേഷ് നാരായണൻ,വിഎഫ്എക്സ്-ജിഷ്ണു ആർ പിഷാരടി,ഹനോഷ് മാധവൻ,എക്സിക്യൂട്ടീവ്-സഫി ആയൂർ,പ്രൊഡക്ഷൻ മാനേജർ-ജെസ്റ്റിൻ കൊല്ലം,ലോക്കേഷൻമാനേജർ-വേലപ്പൻ ഒറ്റപ്പാലം,സ്റ്റിൽസ്-ജിത്തു ഫ്രാൻസിസ്,പരസ്യകല-ആന്റെണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.





No comments: