കോന്നിയൂർ രാധാകൃഷ്ണൻ രണ്ടാം ചരമവാർഷികവും പുരസ്കാര വിതരണവും .


 

കോന്നിയൂർ രാധാകൃഷ്ണൻ രണ്ടാം ചരമവാർഷികവും പുരസ്കാര വിതരണവും .


പത്തനംതിട്ട : ദേശീയ , സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്  കോന്നിയൂർ രാധാകൃഷ്ണന്റെ രണ്ടാം ചരമവാർഷികം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി യുടെ നേതൃത്വത്തിൽ  പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം , മികച്ച അദ്ധ്യാപക നുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു .




അഡ്വ. എ. ഷബീർ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . പ്രസ്ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .മികച്ച അദ്ധ്യാപകർക്കുള്ള രണ്ടാമത്  കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം കുറ്റൂർ സർക്കാർ സ്കൂളിലെ അധ്യാപിക ശ്രീജ ഓടാട്ടിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.ആർ പ്രസാദ്  വിതരണം ചെയ്തു. 


ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ,പ്രസ്ക്ലബ് മുൻ പ്രസിഡൻ്റു മാരായ സാം ചെമ്പകത്തിൽ , സണ്ണി മർക്കോസ് , കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ , അദ്ധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ കൃഷ്ണകുറുപ്പ് , രാജു നെടുവംപുറം , ശ്രീജ ഓടാട്ട്, മനോജ് ആർ . നായർ,റെജി പ്ലാംന്തോട്ടത്തിൽ , അഡ്വ പി.സി ഹരി , ജഗീഷ് ബാബു ,എ. വൈ. രാജി , അനിൽ സി.കെ, ബിജുകുമാർ, മാലിനി ആർ.നായർ , ശാലിനി ആർ.നായർ , പി. സക്കീർ ശാന്തി, ടി.എ.റെജികുമാർ  എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി . മുൻ അവാർഡ് ജേതാവ് പ്രീത് ജി. ജോർജ്ജ് , സിനിമ നിർമ്മാതാവ്  കെ.സി വർഗ്ഗീസ്, ഉണ്ണികൃഷ്ണൻ , ബിനോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .





















No comments:

Powered by Blogger.