പക്ക ഫൺ ആക്ഷൻ ഫാമിലി എൻ്റെർടെയ്നറാണ് " ധീരൻ " .
Movie :
Dheeran .
Director:
Devadath Shaji.
Genre :
Comedy Thriller
Platform :
Theatre .
Language :
Malayalam
Time :
137Minutes 10 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
" ഭീഷ്മപർവ്വം " സിനിമയിലൂടെ ശ്രദ്ധേയനായ ദേവദത്ത് ഷാജി സംവിധാനം ചെയ്ത " ധീരൻ " തിയേറ്ററുകളിൽ എത്തി .
മലയാറ്റൂർ ഗ്രാമത്തിലെ " ധീരൻ " എന്ന എൽദോസ് ടി. അവറാച്ചൻ്റെയും അയാളെ വേണ്ടാത്തവരുടെയും കഥയാണ് സിനിമ യുടെ പ്രമേയം .ചെറുപ്രായത്തിൽപിതാവിനെ എൽദോസിന് നഷ്ടപ്പെടുന്നു . അതേ അവസരത്തിൽ തന്നെ നാട്ടിലെ ധീരനും ആകുന്നു. രാഷ്ട്രപതിയുടെ മെഡലിനും എൽദോസ് അർഹനാകുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നാട് വിടാൻ നിർബന്ധിത നാകുന്നു. ഇതേ തുടർന്ന് എൽദോസിൻ്റെയും വീട്ടുകാരുടെയും സംഭവിക്കുന്ന സംഭവങ്ങ ളാണ് സിനിമ പറയുന്നത് .
കോമഡി, ആക്ഷൻ, ഡ്രാമ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫൺ ആക്ഷൻ എൻ്റർടൈനറാണ് ഈ സിനിമ .
രാജേഷ് മാധവൻ , അശ്വതി മനോഹരൻ ( പുതുമുഖം ) ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ , ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു
" ജാൻ എ മൻ " , " ജയ ജയ ജയ ജയ ഹേ ", "ഫാലിമി " എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . അർബൻ മോഷൻ പിക്ച്ചേഴ്സ് ,യു.വി. ആർ മൂവീസ്, ജാസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണവും , മുജീബ് മജീദ് സംഗീതവും, ഫിൻ ജോർജ്ജ് വർഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദി ക്കാവുന്ന ചിത്രമാണിത്.കോമഡിയും ആക്ഷനും ഇമോഷൻസും എല്ലാം ചേർന്ന ചിത്രമാണിത് .മുജീബ് മജീദിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു . ഹരികൃഷ്ണൻ ലോഹിതദാസിൻ്റെ ഛായാഗ്രഹണവും ശ്രദ്ധേയം .എൽദോസായി രാജേഷ് മാധവനും , ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസായി ജഗദീഷും തിളങ്ങി .

No comments: