Get Ready for “ JUNIOR “


 


Get Ready for “ JUNIOR “


Happy and thrilled to reveal the title look poster of the exciting new film 'JUNIOR', directed by Manu Ashokan, produced by Venu Gopalakrishnan and TR Shamsudheen, and written by Bobby & Sanjay.


All the best to the entire team of Junior! Looking forward to witnessing a fresh wave in Malayalam cinema.


@manuashokan_official 

@venugopalakrishnan 

@tr_shamsudheen

@dreamkatcher_official 

#bobbyandsanjay #manuashokan #mollywood #firstlook #campus #movie #youth #celebration


പുതുമുഖങ്ങളുമായി തരംഗം തീർക്കാൻ ജൂനിയർ! ഒപ്പം മലയാളത്തിലെ ഏറ്റവും മികച്ച ടീമും!


കാളിഷ് പ്രൊഡക്ഷൻസും ഡ്രീം ക്യാചർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച് മനു അശോകൻ സംവിധാനം ചെയ്യുന്ന 'ജൂനിയർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ റിലീസ് ചെയ്തു. അഞ്ജന നായരുടെ കഥയിൽ കാമ്പസ് പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്.


പുതുമുഖങ്ങൾ പ്രധാനകഥാപാത്രങ്ങളായ നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ മലയാളത്തിലെ എണ്ണം പറഞ്ഞ ടെക്‌നീഷ്യൻസും ബാനറും പുതുമുഖങ്ങളുമായി എത്തുന്നു എന്നതാണ് ജൂനിയറിനെ വ്യത്യസ്തമാക്കുന്നത്. ഉയരെ, കാണെക്കാണെ എന്നീ ജനപ്രിയ ചിത്രങ്ങൾക്കും, Eyes എന്ന വെബ്‌സീരീസിനും ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജൂനിയറിനുണ്ട്. ഒപ്പം മലയാളസിനിമയിലെ മാസ്റ്റർ റൈറ്റേഴ്‌സ് ആയ ബോബി & സഞ്ജയ് കൂടി ചേരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബോബി സഞ്‌ജയ്‌ രചന നിർവഹിച്ച നോട്ടുബുക്ക് എന്ന ചിത്രത്തിലും പുതുമുഖതാരങ്ങളായിരുന്നു മുൻനിരയിൽ. 


തിരക്കഥയിലും സംവിധാനത്തിലും മാത്രമല്ല, ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബാനറും കൂടി ജൂനിയറിന്റെ ഭാഗമാകുന്നുണ്ട്. 1983, ക്വീൻ, കാണെക്കാണെ തുടങ്ങിയ മലയാളിക്ക് പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ടി.ആർ.ഷംസുദ്ധീൻ ആണ് ജൂനിയറിന്റെ നിർമ്മാതാക്കളിൽ ഒരാൾ. ഷംസുദ്ധീനും മനു അശോകനും ഒരുമിച്ച EYES എന്ന വെബ്‌സീരീസ് ഉടൻ തന്നെ Sony Liv ലൂടെ പുറത്തിറങ്ങും. ക്വീൻ പോലൊരു ചിത്രത്തിലൂടെ പുതുമുഖങ്ങളെ വെച്ചും കൊമേഴ്‌സ്യൽ വിജയം കൈവരിക്കാമെന്ന് TR ഷംസ്സുദ്ധീൻ നേരത്തെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജൂനിയർ ഒരു ക്വാളിറ്റി ചിത്രമായിരിക്കുമെന്നതിൽ സംശയമില്ല.


ടെക് ബില്യണയറും ലക്ഷ്വറി കാറുകളുടെ ശേഖരത്തിൽ ഫേമസുമായ വേണു ഗോപാലകൃഷ്ണന്റെ സിനിമാ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവാണ് ജൂനിയറിനെ ഏറെ സ്‌പെഷ്യൽ ആക്കുന്നത്. 450 കോടി വിറ്റുവരവുള്ള, ആഗോളതലത്തിൽ ശ്രദ്ധേയമായ litmus7 എന്ന ഐ.ടി. സ്ഥാപനത്തിന്റെ ഫൗണ്ടറായ വേണു, തന്റെ പോർഷെ 911, റോൾസ് റോയ്‌സ് ഗോസ്റ്റ്, ലംബോർഗിനി തുടങ്ങിയ കാറുകൾ കൊണ്ട് തന്നെ സുപരിചിതനാണ്. ഈയിടെ 46 ലക്ഷം രൂപയ്ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കി വേണു ജനശ്രദ്ധ നേടിയിരുന്നു. 


മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ നൽകിയിട്ടുള്ള ടീമിൽ നിന്നും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു ചിത്രം വരുമ്പോൾ മറ്റൊരു ഹിറ്റ് ചിത്രം കൂടി പ്രേക്ഷകർക്ക് ജൂനിയറിലൂടെ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ കാസ്റ്റിംഗ് ജോലികൾ ഉടൻ ആരംഭിക്കും.


No comments:

Powered by Blogger.