അസോസിയേറ്റ് ക്യാമറമാൻ ഗിരീഷ് ബാബു അന്തരിച്ചു.
ഗിരീഷ് ബാബു ജി. അന്തരിച്ചു.
കൈതവന സുഭാഷ് നഗർ ഗൗരീശത്തിൽ ഗിരീഷ് ബാബു (52) നിര്യാതനായി. നെടുമുടി പുത്തൻചിറവീട്ടിൽ പരേതരായ ഗോപാലകൃഷ്ണൻ നായരുടേയും വാസന്തിയമ്മ (കിളുന്നമ്മ)യുടേയും മകനാണ്. നരസിംഹം, തുറുപ്പുഗുലാൻ, രാജമാണിക്യം, കുട്ടിമാമ തുടങ്ങി ഇരുപതോളം സിനിമകളിൽ അസോസിയേറ്റ് ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഛായാഗ്രാഹകൻ സഞ്ജീവ് ശങ്കറിൻ്റെ സഹായിയായാണ് ഏറെയും പ്രവർത്തിച്ചത്. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ മാതൃസഹോദരീ പുത്രനാണ്. ആലപ്പുഴ ഇൻസ്പയർ ബ്രൈറ്റ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സ്മിത എസ് പിള്ളയാണ് ഭാര്യ. മകൾ ലക്ഷ്മി കൃഷ്ണ.
No comments: