കോമഡി പശ്ചാത്തലത്തിൽ നമുക്ക് ചുറ്റുമുള്ള വ്യത്യസ്ത വിഷയങ്ങളുമായി എസ് .വിപിൻ്റെ " വ്യസനസമേതം ബന്ധുമിത്രാദികൾ " .
Movie :
VysanaSmetham BandhuMithradhikal.
Director:
S.Vipin
Genre :
Comedy Drama.
Platform :
Theatre .
Language :
Malayalam
Time :
116 Minutes 2 Seconds.
Rating :
3.75 / 5
✍️
Saleem P. Chacko.
CpK DesK.
തിരുവനന്തപുരത്തെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. കോളേജിൽ തൻ്റെ ജൂനിയറായി പഠിച്ച അഞ്ജലിയോട് സിനിയർ വിദ്യാർത്ഥി സുഹൈൽ മുഹമ്മദിന് തോന്നിയ പ്രണയവും അഞ്ജലിയുടെ വിവാഹ നിശ്ചയത്തിന് ശേഷവും അവളിലേക്ക് എത്താൻ സുഹൈൽ നടത്തുന്ന മാർഗ്ഗങ്ങളാണ് പ്രധാന പ്രമേയം . മതത്തെക്കാൾ വലുതാണ് ജാതിയെന്ന് പ്രമേയം പറയുന്നു. സഖാവിൻ്റെ " ഖ" യല്ല സംഘിയുടെ " ഘ " എന്ന രാഷ്ട്രീയ വാക്കും സിനിമയിലുണ്ട്.
വിനായക് ശശികുമാർ , മനു മഞ്ജിത്ത് എന്നിവർ ഗാനരചനയും അങ്കിത് മേനോൻ സംഗീതവും , ജോൺകുട്ടി എഡിറ്റിംഗും , റഹീം അബുബേക്കർ എഡിറ്റിംഗും നിർവ്വഹിച്ചിരി ക്കുന്നു ." വാഴ " എന്ന സിനിമയ്ക്ക് ഡബ്യൂ. ബിടിഎസ് പ്രൊഡക്ഷൻസും തെലുങ്കിലെ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസും അവതരിപ്പിക്കുന്ന ഈ ചിത്രം വിപിൻദാസും സാഹു ഗാരപാട്ടിയുമാണ് നിർമ്മിച്ചിരിക്കുന്ന ത് .
രണ്ട് മണിക്കൂർ സമയം ചെറുതും വലുതു മായ കോമഡികൾ നിറഞ്ഞ സനിമ. "വ്യസനസമേതം ബന്ധുമിത്രാദികൾ " കൊള്ളാം ഫാമിലിയുമായ് കാണാൻ പറ്റിയ ക്ലീൻ ചിത്രം .അസീസ് നെടുമങ്ങാടിൻ്റെ അഭിനയമാണ് സിനിമ ഹൈലൈറ്റ് . അനശ്വര രാജൻ അഞ്ജലിയായി തിളങ്ങി .
ജാതി മാറിയാണ് വിവാഹം കഴിക്കുന്ന തെങ്കിൽ അവർ എക്കാലത്തും അതിൻ്റെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് പ്രമേയം പറയുന്നു .വിവാഹപരസ്യങ്ങൾ വഴി മകൾക്ക് വിവാഹാലോചന വന്നാലും ആ പ്രദേശത്തെ കരയോഗം പ്രസിഡൻ്റിനെ വിളിച്ച് വരൻ്റെ വീട്ടുകാർ അന്വേഷിച്ചു എന്ന കാരണം പറഞ്ഞ് പ്രസിഡൻ്റിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ടി വരുന്ന മുരളിയുടെ ( അസീസ് ) അവസ്ഥ എടുത്ത് പറയാം .
ഒരു കൊച്ചു സിനിമയുമായി എസ്. വിപിനും സംഘവും നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ .
ശേഷം സ്ക്രീനിൽ .......
മികച്ച ഡയലോഗ് :
ശക്തിയേട്ടൻ്റെ വാക്കുകൾ : " മരിപ്പ് നടന്നിടങ്ങളിൽ താൻ പോവില്ലെന്നും അവിടെ കരയുന്നവരെ കണ്ടാൽ തനിക്ക് ചിരി വരും " .
No comments: