പച്ചയായ യഥാർത്ഥ്യത്തെ തുറന്ന് പറഞ്ഞ് ഷാഹി കബീറിൻ്റെ " റോന്ത് " .


 


Movie :

Ronth


Director: 

Shahi Kabir 


Genre :

Crime Drama .


Platform : 

Theatre .


Language : 

Malayalam



Time :

123 Minutes 20 Seconds.


Rating : 

3.75 / 5 

✍️

Saleem P. Chacko.
CpK DesK.



റോഷൻ മാത്യൂ , ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " റോന്ത് " .

ധർമ്മശാല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ യോഹന്നാൻ ( ദിലീഷ് പോത്തൻ ) ഡ്രൈവർ ദിൻനാഥൻ്റെയും ( ( റോഷൻ മാത്യൂ ) രാത്രി പട്രോളിംഗിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഈ കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത് . പോലിസിൻ്റെ ജീവിതവും ഉയർന്ന പോലീസ് ഓഫീസറൻ മാരുടെ  ഇടപെടലുമാണ് പ്രമേയം. 


ലക്ഷ്മി മേനോൻ ( സലോമി ) , നന്ദൻ ഉണ്ണി ( സതീശൻ ) , കൃഷാ കുറുപ്പ് ( അനു ) , കുമാരദാസ് ടി എൻ ( ജിഡി സദാനന്ദൻ ) , അരുൺ ചെറുകാവിൽ ( ഡി.വൈ.എസ്.പി ജേക്കബ് ജെ ) ,സുധി കോപ്പ ( ഉപദേശി )
എന്നിവർ വിവിധ കഥാപാത്രങ്ങളെ അവത രിപ്പിച്ചിരിക്കുന്നു. രാജേഷ് മാധവൻ  , ബേബി നമ്പൂതിരി , കർമാൻ എസ്. മാത്യൂ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചി രിക്കുന്നു .


ഫെസ്റ്റിവൽ സിനിമാസിൻ്റെയും ജംഗ്ലീ പിക്ച്ചേഴ്സിൻ്റെയും ബാനറിൽ വിനീത് ജയിൻ , രതീഷ് അമ്പാട്ട് , രഞ്ജിത്ത് ഇവിഎം , ജോജോ ജോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൈംസ്ഗ്രൂപ്പിൻ്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴാണ് ആദ്യമായാണ് ഒരു മലയാള സിനിമ നിർമ്മിച്ചിരിക്കുന്നത് .മനേഷ് മാധവൻ ഛായാഗ്രഹണവും , പ്രവീൺ മംഗലത്ത് എഡിറ്റിംഗും അനിൽ ജോൺസൺ സംഗീതവും ഒരുക്കിയിരിക്കുന്നു. 


നമുക്ക് ചുറ്റും കണ്ടിട്ടുള്ള യഥാർത്ഥ പോലീസ്കാരുടെ ഭാവങ്ങൾ ഇവരിൽ കാണാൻ സാധിക്കും .മികച്ച തിരക്കഥയിൽ ദിലീഷ് പോത്തനും റോഷൻ മാത്യൂവും മിന്നുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കു ന്നത് . ജോസഫ് , നായാട്ട് , ഓഫീസർ ഓൺ ഡ്യൂട്ടി , ഇലവീഴാംപൂഞ്ചിറ എന്നി ചിത്രങ്ങൾ ക്ക് ശേഷം ഷാഹി കബീർ തിരക്കഥ യെഴുതുന്ന ചിത്രമാണിത് .


തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയാണ് " റോന്ത് " ഷാഹി കബീർ " അണിയിച്ചൊരുക്കി യിരിക്കുന്നത് . കുറ്റാന്വേഷണമോ കൊല പാതകമോ പറയാതെ പോലീസിൻ്റെ ജീവിത ത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമ .


മികച്ച ഡയലോഗ് :

*മൂന്നരകോടി ജനങ്ങളെ സംരക്ഷിക്കാൻ നാൽപ്പതിനായിരം പോലീസ് .

No comments:

Powered by Blogger.