മോഹൻലാലിൻ്റെ "ദൃശ്യം 3 " ഒക്ടോബറിൽ റിലീസ് ചെയ്യും. സംവിധാനം : ജിത്തു ജോസഫ് . നിർമ്മാണം : ആൻ്റണി പെരുംമ്പാവൂർ .
മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ ജോർജ്ജ്കുട്ടിയായി തിരിച്ചെത്തുന്നു ."ദൃശ്യം 3 " ഔദ്യോഗികമായി ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചു.
https://youtu.be/GGtFpZAa9PE?si=9Lx0RydMj6GoDwoO
ജീത്തു ജോസഫ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നു. ആൻ്റണി പെരുമ്പാവൂർ ആശീർ വാദ് സിനിമാസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുമെന്ന് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി .40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ ആരംഭിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ കഴിവുള്ള ജോർജ്ജ് കുട്ടി എന്ന കഥാപാത്ര ത്തെ അവതരിപ്പിക്കുന്ന മോഹൻലാലിൻ്റെ ക്ലോസ് അപ്പ് ദൃശ്യങ്ങളോടെയാണ് . ലൈറ്റുകൾ , ക്യാമറ , ഒക്ടോബർ എന്ന് സ്‌ക്രീനിൽ എഴുതിയിരിക്കുന്നു.ഒരു ക്ലാസിക് കുറ്റവാളി തിരിച്ചെത്തി , ഇൻഡസ്ട്രി ഹിറ്റ് ലോഡിംഗ് തുടങ്ങിയ പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്ന് വന്ന് കഴിഞ്ഞു.
2013 ൽ " ദൃശ്യം " റിലീസ് ചെയ്തു. 63 കോടി രൂപ വരുമാനം നേടി. 2021ൽ പ്രൈം വിഡിയോയിൽ " ദൃശ്യം 2 " റിലീസ് ചെയ്തു . കന്നഡയിൽ " ദൃശ്യ" ( 2014 ) തെലുങ്കിൽ " ദൃശ്യം" , തമിഴിൽ " പാപനാശം" ( 2015 ), ഹിന്ദിയിൽ "ദൃശ്യം " എന്നിങ്ങനെ നാല് പ്രാദേശിയ ഭാഷകളിലേക്ക് " ദൃശ്യം "പുനർനിർമ്മിക്കപ്പെട്ടു . അന്താരാഷ്ട്ര തലത്തിൽ ഇത് സിംഹള ഭാഷയിൽ " ധർമ്മയുദ്ധയ (2017 ) എന്നും , ചൈനീസ് ഭാഷയിൽ " ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് (2019 ) എന്നും പുനർനിർമ്മിച്ചു.ഇന്ത്യോനേഷ്യ , കെറിയ എന്നീ രാജ്യങ്ങളിലും ഈ സിനിമയുടെ റീമേക്കുകൾക്ക് കാരണമായിട്ടുണ്ട് .
അജയ് ദേവ്ഗൺ പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി ഭാഷാ ചിത്രം ഏറ്റവും മികച്ച ജനപ്രിയമായ പതിപ്പാണ് . 200 കോടി കളക്ഷൻ നേടി. 2023 ൽ ദൃശ്യം 2 എന്ന പേരിൽ രണ്ടാം ഭാഗവും പുറത്തിറങ്ങി. 350 കോടി രൂപ കളക്ഷൻ നേടി.
No comments: