സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് " ഈവലയം " ജൂൺ 13ന്.
സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് " ഈവലയം " ജൂൺ 13ന്.
കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം - "ഈവലയം" - ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്.
രേവതി എസ്. വർമ്മ സംവിധാനം ചെയ്ത "ഈവലയം" ജിഡിഎസ്എൻ എന്റർടൈൻ മെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. ഡിജിറ്റൽ ആസക്തിയുടെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധർ ഗുരുതരമായ മുന്നറിയിപ്പുകൾ നൽകുന്ന ഒരു കാലത്താണ് ഈ ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. നോമോഫോബിയ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന മാനസിക രോഗാവസ്ഥയെ ക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് "ഈവലയം".
പുതുമുഖ നടി ആഷ്‌ലി ഉഷയാണ് ഈവലയത്തിലെ നായിക. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്ക്രീൻ ആസക്തി ബാധിച്ച കൗമാരക്കാരുടെ വൈകാരിക സംഘര്ഷങ്ങളും അവരുടെ മാതാപിതാ ക്കളുടെ നിസ്സഹായാവസ്ഥയും ഇത് ഫലപ്രദമായി പകർത്തുന്നു. ശ്രീജിത്ത് മോഹൻദാസ് രചനയും അരവിന്ദ് കമലാനന്ദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ റഫീഖ് അഹമ്മദ് എഴുതി ജെറി അമൽദേവ് സംഗീതം പകർന്ന രണ്ടു ഗാനങ്ങളും സന്തോഷ് വർമ്മ എഴുതി എബി സാൽവിൻ തോമസ് സംഗീതം നൽകിയ മറ്റൊരു ഗാനവുമുണ്ട്.
സിനിമയുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പ്രാധാന്യം കണക്കിലെടുത്തു സംസ്ഥാന സർക്കാർ വിനോദ നികുതി ഇളവ് നൽകിയിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിലും പൊതുവിദ്യാഭ്യാസ വിഭാഗത്തിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ ചിത്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കുട്ടികളിലേക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലേക്കും എത്തിക്കാൻ സഹായിക്കു മെന്ന് പ്രതീക്ഷിക്കുന്നതായി നിർമ്മാതാവ് ജോബി ജോയ് വിലങ്ങൻപാറ പറഞ്ഞു.
റിലീസിന്റെ ഭാഗമായി ജൂൺ 13 ന് കൊച്ചിയിൽ അധ്യാപകർ, മാനസികാരോഗ്യ വിദഗ്ധർ, രക്ഷാകർതൃ ഗ്രൂപ്പുകൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടിപ്പിച്ച് പ്രത്യേക പ്രിവ്യൂ സ്ക്രീനിംഗ് നടക്കും.
ഈവലയം — സിനിമയുടെ വിശദാംശങ്ങൾ
• റിലീസ് തീയതി: ജൂൺ 13, 2025
• ഭാഷ: മലയാളം
• ദൈർഘ്യം: 2 മണിക്കൂർ 8 മിനിറ്റ്
• സംവിധായിക: രേവതി എസ്. വർമ്മ
• നിർമ്മാതാവ്: ജോബി ജോയ് വിലങ്ങൻപാറ
• രചയിതാവ്: ശ്രീജിത്ത് മോഹൻദാസ്
• ഗാന രചന : റഫീഖ് അഹമ്മദ് , സന്തോഷ് വർമ്മ
• സംഗീതം: ജെറി അമൽദേവ് , എബി സാൽവിൻ തോമസ്
• വിഭാഗം: സാമൂഹിക നാടകം / കുടുംബം / കുട്ടികൾ
അപ്‌ഡേറ്റുകൾ പിന്തുടരുക:
Mobile: +91 95448 89989 / +91 81138 10000
Email: evalayam@gmail.com
ഇൻസ്റ്റാഗ്രാം & ഫേസ്ബുക്ക്: @evalayamfilm
No comments: